കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസ് ഉദ്ഘാടനം 11ന്



ആലപ്പുഴ കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡിന്റെ കായംകുളം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസും ഇൻസ്‌പെകടർ ഓഫീസും 11ന് ഉദ്ഘാടനംചെയ്യും. കശുവണ്ടി തൊഴിലാളികളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള ക്യാഷ് അവാർഡ് വിതരണവും നടക്കും. പകൽ രണ്ടിന് മുനിസിപ്പൽ കോംപ്ലക്‌സിൽ നടക്കുന്ന പൊതുസമ്മേളനം എ എം ആരിഫ് എംപി ഉദ്ഘാടനംചെയ്യും. മിനി സിവിൽ സ്‌റ്റേഷനിലെ പുതിയ ഓഫീസുകൾ യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യും. കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് ചെയർമാൻ കെ സുഭഗൻ അധ്യക്ഷനാകും.  കേരള കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ ക്യാഷ് അവാർഡുകൾ സമ്മാനിക്കും. Read on deshabhimani.com

Related News