66 പേരെ സുരക്ഷിത 
കേന്ദ്രങ്ങളിലേക്ക്‌ മാറ്റി



മാന്നാർ വെള്ളംകയറി ഒറ്റപ്പെട്ട വീടുകളിൽനിന്ന്‌ 66 പേരെ അഗ്നിരക്ഷാസേന സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ബുധനൂർ പഞ്ചായത്ത് 13–--ാം വാർഡിൽ അയിലിത്തറ, കൊഴുവേലിത്തറ, പ്ലാക്കാത്തറ പ്രദേശങ്ങളിലെ വീടുകളിലെ ആളുകളെയാണ്‌ ചെങ്ങന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേന എണ്ണയ്‌ക്കാട് യുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. ആറ് മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ വളർത്തു മൃഗങ്ങളെ ഉൾപ്പെടെ വീടുകളിൽനിന്ന്‌ മാറ്റി. ശനി പകൽ ഒന്നിന്‌ ആരംഭിച്ച രക്ഷാപ്രവർത്തനം രാത്രി ഏഴിനാണ് അവസാനിച്ചത്. സ്‌റ്റേഷൻ ഓഫീസർ സുനിൽ ജോസഫ്, അസി. സ്‌റ്റേഷൻ ഓഫീസർ രാജേന്ദ്രൻപിള്ള, ബിനുലാൽ, ശ്യാംകുമാർ, എസ് ബിജു, രാജൻ തോമസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News