എസ്എഫ്ഐ ജില്ലാ സമ്മേളനം: രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർഥം ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ സംഘടിപ്പിച്ച രക്തദാനക്യാമ്പ് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ ജെയിംസ് ശാമുവേൽ ഉദ്‌ഘാടനംചെയ്യുന്നു


കഞ്ഞിക്കുഴി എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർഥം എസ്എഫ്ഐ കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ ജെയിംസ് ശാമുവേൽ ഉദ്‌ഘാടനംചെയ്‌തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം റോഷൻ എസ്‌ രമണൻ, ഏരിയ സെക്രട്ടറി ആരോമൽ എന്നിവർ സംസാരിച്ചു. 16, 17 തീയതികളിൽ കഞ്ഞിക്കുഴിയിലെ കണിച്ചുകുളങ്ങര സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിലാണ്‌ ജില്ലാ സമ്മേളനം. Read on deshabhimani.com

Related News