സ്‌കൂൾബസിന്റെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും

ആസ്‍തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച സ്‍കൂൾബസ് എ എം ആരിഫ് എംപി ഫ്ലാഗ്ഓഫ് ചെയ്യുന്നു


കായംകുളം പത്തിയൂർ പുളിയറ എസ്‌കെവിഎച്ച്എസ്എസിന് എ എം ആരിഫ് എംപിയുടെ ആസ്‌തിവികസന ഫണ്ടിൽനിന്ന്‌ അനുവദിച്ച സ്‌കൂൾ ബസിന്റെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും എ എം ആരിഫ് എംപി നടത്തി. പത്തിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൽ ഉഷ അധ്യക്ഷയായി. സ്‌കൂൾ പിടിഎ പ്രസിഡന്റ്‌ രതീഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി അംബുജാക്ഷി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം കെ ജി സന്തോഷ് വിശിഷ്‌ടാതിഥിയായി.  പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ അനിത രാജേന്ദ്രൻ, വാർഡ് അംഗം ആശ രാജീവ്, സ്‌കൂൾ മാനേജർ മായ മധു, മാവേലിക്കര ഡിഇഒ പി ഡി അന്നമ്മ, കായംകുളം എഇഒ സിന്ധു, സ്‌കൂൾ എച്ച് എം സുമംഗലാദേവി, ജി ഹരികുമാർ, എസ് ഗോപിനാഥൻപിള്ള, വി പ്രഭാകരൻ, എ ജെ ഷാജഹാൻ, പാലമുറ്റത്ത് വിജയകുമാർ, ആർ ആനന്ദൻ, സ്‌കൂൾ മുൻ മാനേജർ മഞ്‌ജു പുളിയറ, സ്‌റ്റാഫ് സെക്രട്ടറി എം സുഭാഷ് തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News