രണ്ടാം കുട്ടനാട് പാക്കേജ് സമഗ്രമാക്കണം

കേരള കർഷകസംഘം ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനം കെ ഒ അബ‍്ദുൾ ഷുക്കൂർ നഗറിൽ സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ ഉദ്ഘാടനംചെയ്യുന്നു


തുറവൂർ നവകേരള സൃഷ്‌ടിക്ക് കാർഷികമേഖലയുടെ മുന്നേറ്റത്തിനായി അണിചേരാൻ ആഹ്വാനംചെയ്‌ത്‌ കർഷകസംഘം ജില്ലാ സമ്മേളനം സമാപിച്ചു. രണ്ടാംകുട്ടനാട് പാക്കേജ് പൂർത്തിയാക്കണമെന്ന്‌ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ക്ഷീര കർഷക മേഖലയിലെ പ്രശ്‌നങ്ങളും  മത്സ്യ–-താറാവു കർഷകരുടെ വിഷയങ്ങളും പരിഹരിക്കണം. നെൽകർഷകരുടെ പ്രശ്‌നങ്ങൾ സമ്മേളനം പ്രത്യേകം ചർച്ചചെയ്‌തു.     പൊന്നാംവെളി ജയലക്ഷ്‌മി ഓഡിറ്റോറിയത്തിൽ (അബ്‌ദുൾ ഷുക്കൂർ നഗർ) ചേർന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ജി ഹരിശങ്കർ പതാക ഉയർത്തി.  സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് മാത്യു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. എൻ പി ഷിബു രക്തസാക്ഷി പ്രമേയവും മുരളി തഴക്കര അനുശോചന പ്രമേയവും അവതരിപ്പിച്ചു.      ജി ഹരിശങ്കർ, സി വി നടരാജൻ, ബി ശ്രീലത, എസ് ആസാദ് എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. എസ് സുധിമോൻ (കൺവീനർ), പി ചന്ദ്രൻ, പി ശശികുമാർ, അനിൽ കുമാർ, എം എൻ ഹനീഫ് എന്നിവരടങ്ങുന്ന മിനിട്ട്‌സ് കമ്മിറ്റിയും എം സന്തോഷ് കുമാർ (കൺവീനർ), ആർ സുരേഷ് കുമാർ, കെ ജി രഘുദേവ്, അബ്‌ദുൾ ഗഫൂർ, എം ജി നായർ, ടി ആർ മുകുന്ദൻ നായർ, പി വി അനിരുദ്ധൻ, ജെ അജയൻ, ഡോ. കെ മോഹൻകുമാർ, വി മാത്തുണ്ണി, എം വി ശ്യാം എന്നിവരടങ്ങുന്ന പ്രമേയ കമ്മിറ്റിയും കെ വിജയകുമാർ (കൺവീനർ), റെജിമോൻ, ബി കൃഷ്‌ണകുമാർ, സജികുമാർ, ശാന്തകുമാർ, ഹനീഫ്, സി വി മനോഹരൻ എന്നിവരടങ്ങിയ ക്രഡൻഷ്യൻ കമ്മിറ്റിയും പ്രവർത്തിച്ചു.   സി ബി ചന്ദ്രബാബു, ദലീമ എംഎൽഎ, സിപിഐ എം ഏരിയാ സെക്രട്ടറി പി കെ സാബു, കർഷക സംഘം സംസ്ഥാന ഭാരവാഹികളായ മുരളി പെരുനെല്ലി എംഎൽഎ, കെ എച്ച് ബാബുജാൻ, വത്സലാ മോഹൻ, ഷേയ്ക് പി ഹാരിസ്, എസ് കെ പ്രീജ , വി എസ് പത്മകുമാർ, വി ജി മോഹനൻ, വിജയകുമാർ എന്നിവർ പങ്കെടുത്തു.    കോടിയേരി ബാലകൃഷ്‌ണന് അന്ത്യാഭിവാദ്യം അർപ്പിച്ചാണ് സമ്മേളനം തുടങ്ങിയത്.  കോടിയേരിയുടെ വേർപാടിൽ അനുശോചിച്ച്‌  ശ്രീകുമാർ ഉണ്ണിത്താനും അബ്‌ദുൾ ഷുക്കൂറിന്റെ നിര്യാണത്തിൽ അനുശോചിച്ച്‌  ജി ഹരിശങ്കറും  പ്രമേയങ്ങൾ അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റിയംഗം ജി വേണുഗോപാൽ ഡൽഹി സമരസഖാക്കളെ ആദരിച്ചു. സ്വാഗതസംഘം ചെയർമാൻ  എ എം ആരിഫ് എംപി സ്വാഗതവും  കൺവീനർ  എൻ പി ഷിബു നന്ദിയും പറഞ്ഞു.  Read on deshabhimani.com

Related News