ഈ ജ്ഞാനാക്ഷരങ്ങളിൽ ജ്വാലയാകും ജി ഭുവനേശ്വരൻ

മുതിർന്ന സിപിഐ എം നേതാവ് എസ് രാമചന്ദ്രൻപിള്ള വ്യാഴാഴ്‌ച 
ഉദ്ഘാടനംചെയ്യുന്ന കരിമുളയ്‌ക്കൽ ജി ഭുവനേശ്വരൻ സ്‌മാരക ഗ്രന്ഥശാല


ചാരുംമൂട്      ജി ഭുവനേശ്വരൻ സ്‌മാരക ഗ്രന്ഥശാല വ്യാഴം വൈകിട്ട് നാലിന് മുതിർന്ന സിപിഐ എം നേതാവ് എസ് രാമചന്ദ്രൻപിള്ള ഉദ്ഘാടനംചെയ്യും. ജി സുധാകരൻ അധ്യക്ഷനാകും. കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ എംഎൽഎ, ജില്ലാ സെക്രട്ടറി ആർ നാസർ തുടങ്ങിയവർ സംസാരിക്കും.    കരിമുളയ്‌ക്കൽ ജി ഭുവനേശ്വരന്റെ രക്തസാക്ഷികുടീരത്തിന് സമീപമാണ് ഗ്രന്ഥശാല നിർമിച്ചത്. 16 ലക്ഷം രൂപ മുടക്കി ലൈബ്രറി നിർമിച്ചത് ജി ഭുവനേശ്വരന്റെ കുടുംബാംഗങ്ങളാണ്. ദേശീയപാത വികസനത്തിനായി സഹോദരൻ ജി സുധാകരന്റെ ആലപ്പുഴയിലെ വീട് പൊളിച്ചപ്പോൾ ഇവിടുത്തെ ഹോം ലൈബ്രറിയിലുണ്ടായിരുന്ന 5000 ലധികം ഗ്രന്ഥങ്ങൾ ലൈബ്രറിക്ക് നൽകി. ശാസ്‌ത്ര- സാഹിത്യ-വൈജ്ഞാനിക ഗ്രന്ഥങ്ങളാണ് ഏറെയും.     പുസ്‌തകം വാങ്ങാനായി 50,000 രൂപ ഉദ്ഘാടനദിവസം സജി ചെറിയാൻ എംഎൽഎ ലൈബ്രറി ഭാരവാഹികളെ ഏൽപ്പിക്കും. ആനുകാലിക പ്രസിദ്ധീകരണങ്ങളും ദിനപ്പത്രങ്ങളും വായിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിശാലമായ ലൈബ്രറി ഹാൾ, ഓഫീസ് റൂം, വരാന്ത, ടോയ്‌ലറ്റ് എന്നിവ ഗ്രന്ഥശാലയിലുണ്ട്. ജി സുധാകരൻ പ്രസിഡന്റും ബി ബിനു സെക്രട്ടറിയ കമ്മിറ്റിയാണ് ഗ്രന്ഥശാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.   Read on deshabhimani.com

Related News