ജമായ‍്ക്കും വേണം മലയാളമധുരം...

മുളക്കുഴ കണ്ണുവേലികാവ് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ പശ്ചിമ ബംഗാൾ സ്വദേശികളായ രാകേഷ് – ഷഷ്‌ടി ദമ്പതികളുടെ മകൾ ജമാ പ്രായാണിക് ആദ്യാക്ഷരം കുറിക്കുന്നു


ചെങ്ങന്നൂർ മുളക്കുഴ പിരളശേരി, കണ്ണുവേലികാവ് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ പശ്ചിമ ബംഗാൾ സ്വദേശികളായ  രാകേഷ്, ഷഷ്‌ടി ദമ്പതികളുടെ മകൾ ജമാ പ്രായാണിക്  മറ്റു കുരുന്നുകളോടൊപ്പം ആദ്യാക്ഷരം കുറിച്ചു.  മേൽശാന്തി റെജികുമാർ  ആദ്യക്ഷരം പകർന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്‌ ഇ ടി അജയഘോഷ്  അധ്യക്ഷനായി. സെക്രട്ടറി എം സുരേഷ് ജാമയ്‌ക്ക്‌ മധുരം നൽകി. ദക്ഷിണ ദിനാജ്പൂർ ജില്ലയിലെ ഫുൽബാരി സ്വദേശികളായ രാകേഷും ഷഷ്‌ടിയും  കേരളത്തിലെത്തിയിട്ട് മൂന്നു വർഷമായി. ഇരുവരും മുളക്കുഴ പെരിങ്ങാലയിൽ വീട്ടുജോലി ചെയ്യുകയാണ്. ഇവരുടെ ബംഗാൾ സ്വദേശികളായ സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.   ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രം ചെങ്ങന്നൂർ വണ്ടിമല ദേവസ്ഥാനത്ത് സംഘടിപ്പിച്ച വിദ്യാരംഭ ചടങ്ങിൽ തമിഴ്നാട് തേനി കോംബെ ഗ്രാമത്തിലെ ഉദയൻ, കൗസല്യ ദമ്പതികളുടെ മക്കളായ കബിലേശ്വരൻ, കവിനേശ്വരൻ എന്നീ കുരുന്നുകളും അക്ഷരംകുറിച്ചു. മുളക്കുഴയിൽ തുണിതേപ്പ് തൊഴിലാളികളാണ് മാതാപിതാക്കൾ. മക്കളെ മലയാള ഭാഷയിൽ പഠനം തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു.   Read on deshabhimani.com

Related News