മാരക മയക്കുമരുന്നുമായി 
യുവാവ് അറസ്‌റ്റിൽ

രജിൻ രാജു


ചെങ്ങന്നൂർ മാരകമയക്കുമരുന്നുകളുമായി യുവാവ് അറസ്‌റ്റിൽ. നർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായ പരിശോധനയിൽ 3.189 ഗ്രാം എംഡിഎംഎ, 0.149 ഗ്രാം ഹാഷിഷ് എന്നിവയുമായി തിരുവൻവണ്ടൂർ പ്ലാന്നിക്കുന്നിൽ രജിൻ രാജു (28) വാണ് പിടിയിലായത്.  ചെങ്ങന്നൂർ  റേഞ്ച് അസിസ്‌റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്‌ടർ കെ പി പ്രമോദിന്റെ നേതൃത്വത്തിൽ നടത്തിയ പട്രോളിങിലാണ് രജിനെ പിടികൂടിയത്. ഇയാൾക്ക്മയക്കുമരുന്ന് കൈമാറിയവരെപ്പറ്റി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. എക്‌സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ജി സന്തോഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജി ശ്യാം, വി വിനീത്, എച്ച് താജുദീൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ബി വിജയലക്ഷ്‌മി എന്നിവരുമുണ്ടായി. Read on deshabhimani.com

Related News