വെള്ളക്കെട്ടിലകപ്പെട്ട 
46 പേരെ രക്ഷിച്ചു

വെള്ളക്കെട്ടിൽ കുടുങ്ങിയവരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തുന്നു


മാന്നാർ വെള്ളക്കെട്ടിൽ ഒറ്റപ്പെട്ട 46 പേരെ അഗ്നിരക്ഷാസേന ക്യാമ്പിലെത്തിച്ചു. ബുധനൂർ പഞ്ചായത്ത് ഒന്ന്, മൂന്ന് വാർഡുകളിലെ താഴന്ത്ര, കോളത്ര പ്രദേശത്തുള്ള വീടുകളിലെ 46 പേരെയാണ് ചെങ്ങന്നൂർ അഗ്നിരക്ഷാ യൂണിറ്റ് സുരക്ഷിതമായി ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റിയത്. വെള്ളി പകൽ 12.30ഓടെ ആരംഭിച്ച രക്ഷാപ്രവർത്തനം വൈകിട്ട് ഏഴിന് അവസാനിച്ചു.  ഇവരെ കെൽട്രോൺ ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റി.   സ്‌റ്റേഷൻ ഓഫീസർ സുനിൽ ജോസഫ്, അസി.ഓഫീസർ രാജേന്ദ്രൻപിള്ള, ബിനുലാൽ, ഷാജി, രാജേഷ് കുമാർ, രാജൻപിള്ള എന്നിവരടങ്ങിയ സംഘമാണ് ഇവരെ രക്ഷപ്പെടുത്തിയത്.  പമ്പാ അച്ചൻകോവിലാറ്റിൽ വെള്ളം ഉയർന്നതോടെ താഴ്‌ന്ന പ്രദേശങ്ങളിലുളള കുടുംബങ്ങൾ ആശങ്കയിലാണ്. Read on deshabhimani.com

Related News