ജാഗ്രതയോടെ സർക്കാർ

വെള്ളത്തിൽ മുങ്ങിയ രാമങ്കരി ബോട്ടുജെട്ടി


ആലപ്പുഴ വെള്ളപ്പൊക്ക ഭീഷണി നേരിടാൻ ജാഗ്രതയോടെ സർക്കാർ. കലക്‌ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്ന്‌ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സ്ഥിതിഗതി നിരീക്ഷിക്കുന്നു. വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്ന്‌ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ മാറ്റുന്നുണ്ട്‌. പൊലീസും അഗ്നിരക്ഷാ സേനയും രക്ഷാ പ്രവർത്തനത്തിൽ സജീവമാണ്‌. ബുധനൂരിൽ 64 കുടുംബങ്ങളെ  അഗ്നിരക്ഷാ സേന സുരക്ഷിതസ്ഥാനത്തേക്ക്‌ മാറ്റി.  അടിയന്തര സാഹചര്യമുണ്ടായാൽ ജനങ്ങളെ ഒഴിപ്പിക്കാൻ ബോട്ട്‌സർവീസ്‌ നടത്തും. ആലപ്പുഴ, നെടുമുടി, കാവാലം, എടത്വ, പുളിങ്കുന്ന്, മുഹമ്മ, ചങ്ങനാശേരി എന്നിവിടങ്ങളിൽ നിന്നാണ്‌ ബോട്ടുകൾ സർവീസ്‌ നടത്തുക.   പുളിങ്കുന്ന് ആശുപത്രി കേന്ദ്രീകരിച്ച്‌ റെസ്‌ക്യൂ ആംബുലൻസ് ബോട്ട് 24 മണിക്കൂറും സർവീസ്‌ നടത്തും. പമ്പ, അച്ചൻകോവിൽ, മണിമല ആറുകളിലും കൈവഴികളിലും കക്കി -ആനത്തോട് റിസർവോയറിലും ജലനിരപ്പ്  ഉയരുന്ന സാഹചര്യത്തിൽ ഈ നദികളുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കലക്‌ടർ അറിയിച്ചു. Read on deshabhimani.com

Related News