മുഹമ്മയിൽ പുതിയ 
പൊലീസ് ക്വാർട്ടേഴ്‌സ്‌



മുഹമ്മ മുഹമ്മ പൊലീസ് സ്‌റ്റേഷൻ പരിസരത്ത് ബഹുനില പൊലീസ് ക്വാർട്ടേഴ്സ് സമുച്ചയം നിർമിക്കാൻ നടപടി ആരംഭിച്ചതായി മന്ത്രി പി പ്രസാദ് അറിയിച്ചു. ആലപ്പുഴ–- മധുര സംസ്ഥാനപാതയോരത്ത്, മുഹമ്മ സ്‌റ്റേഷൻ പരിസരത്ത് ലഭ്യമായ ഒരേക്കർ സ്ഥലം ഉപയോഗിച്ചാണ് ഫ്ലാറ്റ് മാതൃകയിൽ ക്വാർട്ടേഴ്സ് നിർമിക്കുന്നത്.  മന്ത്രി ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ആഭ്യന്തരവകുപ്പ് പ്രാരംഭനടപടി ആരംഭിച്ചത്. നിലവിൽ ജീർണ്ണാവസ്ഥയിൽ സ്ഥിതിചെയ്യുന്ന സ്ഥലത്തെ ക്വാർട്ടേഴ്‌സുകൾ പൊളിച്ചുമാറ്റാൻ നടപടി ആരംഭിച്ചു. പുതിയ ഫ്ലാറ്റ് സമുച്ചയത്തിന്റെ എസ്‌റ്റിമേറ്റ് ഉടൻ സമർപ്പിക്കാൻ പൊതുമരാമത്ത് കെട്ടിടവിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഹമ്മ, മാരാരിക്കുളം, മണ്ണഞ്ചേരി, ചേർത്തല സ്‌റ്റേഷനുകളിൽ ജോലിചെയ്യുന്ന ഏതാണ്ട് ഇരുനൂറോളം പൊലീസുകാർക്ക് മികച്ച സൗകര്യങ്ങളോടെയുള്ള താമസസൗകര്യം ലഭിക്കുന്നതോടൊപ്പം ആര്യക്കര പ്രദേശത്തിനും പദ്ധതി പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News