‘ഫോക്കസ്‌ 2022’ നാളെ



ആലപ്പുഴ ദേശാഭിമാനി ഫോക്കസ്‌ 2022 ഞായറാഴ്‌ച എൻജിഒ യൂണിയൻ ഹാളിൽ നടക്കും. എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷകളിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ്‌ നേടിയ വിദ്യാർഥികളെ അനുമോദിക്കും. രാവിലെ ഒമ്പതിന്‌ രജിസ്‌ട്രേഷൻ. 10ന്‌ എ എം ആരിഫ്‌ എംപി ഉദ്‌ഘാടനം ചെയ്യും.  എസ്‌എസ്‌എൽസി വിജയികളെ പകൽ 12ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറും പ്ലസ്‌ടു വിജയികളെ വൈകിട്ട്‌ നാലിന്‌ എച്ച്‌ സലാം എംഎൽഎയും അനുമോദിക്കും. ജറീഷ്‌ വയനാട്‌ ക്ലാസെടുക്കും. വിവിധ സെഷനുകളിലായി കേരള സർവകലാശാല ഫിനാൻസ്‌ കമ്മിറ്റി ചെയർമാൻ അഡ്വ. കെ എച്ച്‌ ബാബുജാൻ, കെഎസ്‌ടിഎ സംസ്ഥാന പ്രസിഡന്റ്‌ ഡി സുധീഷ്‌, ജില്ലാ പ്രസിഡന്റ്‌ വിജയലക്ഷ്‌മി, ജില്ലാ ആക്‌ടിങ്‌ സെക്രട്ടറി ജെ എ അജിമോൻ എന്നിവർ പങ്കെടുക്കും.  പ്രൊമിസ്‌ എഡ്യൂക്കേഷണൽ സർവീസ്‌, അക്ക്യുദാം ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ അക്യുപങ്‌ചർ, വാച്ച്‌ ടവർ ഇൻസ്‌റ്റിറ്റ്യുട്ട്‌ ഓഫ്‌ ഹോട്ടൽ മാനേജ്‌മെന്റ്‌, ആൽഫ അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ്‌ ഫോക്കസ്‌ ഒരുക്കുന്നത്‌. രാവിലെ 10 മുതൽ അഞ്ചുവരെ സൗജന്യ രജിസ്‌ട്രേഷൻ. ഫോൺ: 0477 2255400, 2291833.   Read on deshabhimani.com

Related News