സമരം വിജയിച്ചു; ശമ്പള കുടിശിക സെപ്‌തംബറിൽ നൽകും



ആലപ്പുഴ ആലപ്പി മുനിസിപ്പിൽ ലേബർ യൂണിയൻ സിഐടിയു നഗരസഭയ്‌ക്ക്‌ മുന്നിൽ നടത്തിയ സമരം വിജയിച്ചു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മുനിസിപ്പിൽ കണ്ടിജന്റ്‌ തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണ കുടിശിക എത്രയും വേഗം അനുവദിക്കണമെന്നാശ്യപ്പെട്ടായിരുന്നു സമരം. മുനിസിപ്പിൽ അധികൃതരുമായി നടത്തിയ ചർച്ചയിൽ സർക്കാർ പ്രഖ്യാപിച്ച കുടിശിക തുക ആദ്യതവണ മുഴുവനും സെപ്‌തംബർ അഞ്ചിനകം വിതരണം ചെയ്യാൻ തീരുമാനമായി. ഇതോടെ തുടർന്നു നടത്താനിരുന്ന സമരം മാറ്റിവയ്‌ക്കാൻ യൂണിയൻ തീരുമാനിച്ചു. യൂണിയൻ കൊടുത്ത ഡിമാൻഡ് നോട്ടീസിന്റെ അടിസ്ഥാനത്തിൽ പ്രശ്നം രമ്യമായി പരിഹരിച്ചതിൽ നഗരസഭാധികൃതരെ യൂണിയൻ അഭിനന്ദിച്ചു. ചർച്ചയിൽ നഗരസഭാധ്യക്ഷ സൗമ്യ രാജ്, മുനിസിപ്പൽ സെക്രട്ടറി നീതു ലാൽ, സ്ഥിരംസമിതി അധ്യക്ഷരായ എ ഷാനവാസ്, ബീന രമേശൻ, പാർലമെന്ററി പാർട്ടി ലീഡർ എം ആർ പ്രേം, യൂണിയൻ പ്രസിഡന്റ്‌ ഡി ലക്ഷ്‌മണൻ, സെക്രട്ടറി എൻ എസ് റോബർട്ട്, വിൻസന്റ്‌, നസറുദ്ദീൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News