വീടിന് മുകളിൽ തെങ്ങുവീണ് 
അച്ഛനും മകനും പരിക്ക്

തെങ്ങ് കടപുഴകിവീണ് ഇ കെ അനിയന്റെ വീട് തകർന്ന നിലയിൽ


  മങ്കൊമ്പ്  കാറ്റിലും ശക്തമായ മഴയിലും വീടിന് മുകളിൽ തെങ്ങുവീണ് ആസ്‌ബസ്‌റ്റോസ് ഷീറ്റ് തറച്ചുകയറി അച്ഛനും മകനും പരിക്ക്‌. തലവടി പഞ്ചായത്ത് 11–--ാം വാർഡിൽ കണിയാംപറമ്പിൽ ഇ കെ അനിയനും (70) മകൻ ശ്രീജിക്കുമാണ് (34) പരിക്കേറ്റത്. ചൊവ്വ പകൽ 12.30 ഓടെയാണ് സംഭവം. വീടിനു സമീപത്തുനിന്ന തെങ്ങ് ശക്തമായ കാറ്റിൽ കടപുഴകി വീടിന് മുകളിലേയ്‌ക്ക്‌ വീഴുകയായിരുന്നു. സ്വീകരണ മുറിയിൽ ഇരുന്ന അനിയന്റെയും ശ്രീജിയുടെയും മുകളിലേക്കാണ് ഷീറ്റ് പൊട്ടിവീണത്. ശ്രീജിയുടെ തലയിൽ ഷീറ്റ് തറഞ്ഞുകയറി ഗുരുതമായി മുറിവേറ്റു. അനിയനും നിസാര പരിക്കുണ്ട്‌. ശ്രീജിയുടെ അമ്മ വിജയമ്മയും ഭാര്യ പ്രസന്നകുമാരിയും അടുക്കളയിലായതിനാൽ പരിക്കില്ലാതെ രക്ഷപ്പെട്ടു. ആസ്‌ബസ്‌റ്റോസ് ഷീറ്റ് മേഞ്ഞ വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. Read on deshabhimani.com

Related News