ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ചു; 2 പേർക്ക് പരിക്ക്‌



ഹരിപ്പാട്  ദേശീയ പാതയിൽ കരുവാറ്റ കടുവൻ കുളങ്ങര ജങ്‌ഷനിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്‌. ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ക്യാബിൻ പൊളിച്ച്‌ അഗ്നിരക്ഷാ സേന പുറത്തെടുത്തു. മൈസൂരുവിൽ നിന്ന്‌ പഞ്ചസാര കയറ്റിവന്ന ലോറിയും തിരുവനന്തപുരത്തുനിന്ന്‌ എറണാകുളം ഭാഗത്തേക്ക് പോയ ഇൻസുലേറ്റഡ് ലോറിയും തമ്മിലാണ്‌ കൂട്ടിയിടിച്ചത്‌. മൈസൂരുവിൽ നിന്ന്‌ വന്ന ലോറിയുടെ ഡ്രൈവർ കൊല്ലം ഏഴുകോൺ സ്വദേശി പ്രസാദ്, സഹായി മൈസൂരു സ്വദേശി ഗജേന്ദ്ര റാവു എന്നിവർക്കാണ് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വ പകൽ 12.30നായിരുന്നു അപകടം. കായംകുളം, ഹരിപ്പാട് എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റംഗങ്ങളും നാട്ടുകാരും ഏറെനേരം പരിശ്രമിച്ചാണ് ഒന്നര മണിക്കൂറിന് ശേഷം ഇൻസുലേറ്റഡ് ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ   പുറത്തെടുത്തത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. Read on deshabhimani.com

Related News