പ്ലാസ്‌റ്റിക്‌ മാലിന്യം നീക്കി; കണ്ടൽ കവചമൊരുക്കും

ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എം ഷാജറിന്റെ നേതൃത്വത്തിൽ പാതിരാമണലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നു


  പാതിരാമണൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുഹമ്മ പാതിരാമണലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. വേമ്പനാട്ടുകായലോരത്ത് കണ്ടൽ തൈകൾ നട്ടു. പരിസ്ഥിതി ദിനാചരണം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ ഉദ്ഘാടനം ചെയ്തു.  യൂണിറ്റ് തലം മുതൽ വരുന്ന ഒരു വർഷക്കാലം പ്ലാസ്റ്റിക്കുകൾ ശേഖരിച്ച്  അത് വിറ്റുകിട്ടുന്ന തുകയിൽ വിശ്രമകേന്ദ്രം പണിയാനാണ്‌ തീരുമാനം.    ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവേൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് സുരേഷ് കുമാർ, സി ശ്യാംകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി അജ്മൽ കെ ഹസൻ, ജില്ലാ വൈസ് പ്രസിഡന്റ് വി കെ സൂരജ്, മാരാരിക്കുളം ബ്ലോക്ക് സെക്രട്ടറി എം രജീഷ്,  ബ്ലോക്ക് പ്രസിഡന്റ് അരുൺ പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.  Read on deshabhimani.com

Related News