ഡിജിറ്റൽ ബാങ്കിങ്‌ സേവനവും തുടങ്ങി

കേരള ബാങ്ക് ഡിജിറ്റൽ ബാങ്കിങ്‌ സേവനങ്ങളുടെ ജില്ലാതല ഉദ്ഘാടനം പുതുപ്പള്ളി സഹകരണബാങ്കിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ ആർ നാസർ നടത്തുന്നു


  കായംകുളം ഡിജിറ്റൽ ബാങ്കിങ്‌ സേവനങ്ങൾകൂടി തുടങ്ങിയതോടെ സ്‌മാർട്ടായി കേരള ബാങ്ക്‌. സേവനങ്ങളുടെ ജില്ലാതല ഉദ്ഘാടനം പുതുപ്പള്ളി സർവീസ് സഹകരണബാങ്കിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ ആർ നാസർ നടത്തി. കേരളാ ബാങ്ക് ഡയറക്‌ടർ എം സത്യപാലൻ അധ്യക്ഷനായി. ജനറൽ മാനേജർ എ അനിൽകുമാർ സേവനപദ്ധതികൾ വിശദീകരിച്ചു.     പുതുപ്പള്ളി സഹകരണബാങ്ക് പ്രസിഡന്റ്‌ എസ് ശ്രീകുമാർ, കാർത്തികപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എസ് നസീം, ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ്‌ എസ് പവനനാഥൻ, അഡ്വ. കെ ഗോപിനാഥൻ, ബിജു ഇരിക്കൽ, അഡ്വ. എസ് സുനിൽകുമാർ, കെ എം വാസുദേവൻ ഉണ്ണിത്താൻ, അഡ്വ. ഡി സുധാകരൻ, അഡ്വ. സി എ അൻഷാദ്, കെ ചന്ദ്രശേഖരൻനായർ എന്നിവർ സംസാരിച്ചു. പരിസ്ഥിതിദിനവും ആചരിച്ചു. Read on deshabhimani.com

Related News