എസ്എഫ്ഐ ജില്ലാ സമ്മേളനം കഞ്ഞിക്കുഴിയിൽ



  കഞ്ഞിക്കുഴി വിദ്യാർഥി സമരമുഖങ്ങളിലെ ആവേശമായ എസ്എഫ്ഐയുടെ ജില്ലാ സമ്മേളനം 16, 17 തീയതികളിൽ കഞ്ഞിക്കുഴിയിലെ കണിച്ചുകുളങ്ങര സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ ചേരും.  സ്വാഗതസംഘ രൂപീകരണയോഗം കണിച്ചുകുളങ്ങരയിൽ സിപിഐ എം ഏരിയ സെക്രട്ടറി എസ് രാധാകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. സമ്മേളനത്തിൽ 300  പ്രതിനിധികൾ പങ്കെടുക്കും.      ബി സലിം, എസ് ദേവദാസ്, അഡ്വ. എം സന്തോഷ്‌കുമാർ, ഉദേഷ് യു കൈമൾ, എസ് ഹെബിൻ ദാസ്, ആർ അശ്വിൻ, ടി എം മഹാദേവൻ, ജെഫിൻ സെബാസ്‌റ്റ്യൻ, എം ശിവപ്രസാദ്, വൈഭവ് ചാക്കോ, ആർ രഞ്‌ജിത്ത്‌ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാനായി എസ്‌ രാധാകൃഷ്‌ണനെയും കൺവീനറായി റോഷൻ എസ്‌ രമണനെയും തെരഞ്ഞെടുത്തു. Read on deshabhimani.com

Related News