ലൈബ്രറി കൗൺസിൽ സെമിനാർ

മാവേലിക്കര താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സെമിനാറിൽ ജില്ലാ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ 
വിഷയാവതരണം നടത്തുന്നു


ചാരുംമൂട് മാവേലിക്കര ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സെമിനാർ വള്ളികുന്നം ചൂനാട് യുപി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ് ഉദ്ഘാടനംചെയ്‌തു. കൗൺസിൽ പ്രസിഡന്റ്‌ ഷാനവാസ് വള്ളികുന്നം അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ അലിയാർ എം മാക്കിയിൽ വിഷയാവതരണം നടത്തി. പ്രൊഫ. ടി എം സുകുമാര ബാബു, വാസന്തി പ്രദീപ്, ശോഭനകുമാരി, കുഞ്ഞുകുഞ്ഞ്, കെ സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി രവി സിത്താര സ്വാഗതവും ജോയിന്റ് സെക്രട്ടറി വി കെ ശ്രീകുമാർ നന്ദിയും പറഞ്ഞു. ബാലോത്സവത്തിലും വായനമത്സരത്തിലും വിജയിച്ച അംഗങ്ങൾക്ക് അവാർഡ്‌ വിതരണംചെയ്‌തു. Read on deshabhimani.com

Related News