തൈപ്പൂയ കാവടിഘോഷയാത്ര

ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് പോകുന്ന കാവടി ഭക്തർ


ഹരിപ്പാട്  സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ ഉത്സവത്തോടനുബന്ധിച്ച് നാലായിരത്തോളം കാവടികൾ എത്തി. പുലർച്ചെ മൂന്നോടെ മേൽശാന്തി മഠത്തിൽനിന്നുള്ള എണ്ണക്കാവടിയാണ് ആദ്യമെത്തിയത്. തുടർന്ന് പനിനീർ, ശർക്കര, കരിക്ക് എന്നിവ നിറച്ച കാവടികളുമെത്തി. ഉച്ചയോടെ ബ്രാഹ്മണ സമൂഹമഠത്തിൽനിന്നുള്ള കളഭക്കാവടികളുമെത്തി. വൈകിട്ട് അഞ്ചിന് ഭസ്‌മം, കുങ്കുമം, പുഷ്‌പം എന്നിവയുടെ അഭിഷേകം നടന്നു. രാത്രി ഒമ്പതുവരെ കാവടിയാട്ടം തുടർന്നു. ചെന്നിത്തല കിഴക്കേവഴി ഇറമ്പമൺ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, വിഷവർശേരിക്കര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, തൃക്കുരട്ടി മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ കാവടി ഘോഷയാത്ര നടന്നു. Read on deshabhimani.com

Related News