സഹകരണബാങ്ക് ജീവനക്കാരനെ ആക്രമിച്ചു



മാവേലിക്കര സഹകരണബാങ്ക് ജീവനക്കാരന് നേരെ സമൂഹവിരുദ്ധ ആക്രമണം. പൊന്നേഴ സർവീസ് സഹകരണബാങ്ക് കളക്ഷൻ ഏജന്റ് തെക്കേക്കര പള്ളിയാവട്ടം ശാന്താഭവനത്തിൽ കെ ശശികുമാറിനെയാണ് മൂന്നംഗസംഘം ആക്രമിച്ചത്. ശനി പകൽ 12.40ന് കുറത്തികാട് ജങ്ഷന് കിഴക്ക് സെന്റ്‌ തോമസ് മാർത്തോമ പള്ളിക്ക് സമീപത്തുവച്ചായിരുന്നു ആക്രമണം. ബാങ്കിൽനിന്ന്‌ പണശേഖരണത്തിനായി ബൈക്കിൽ വരികയായിരുന്നു ശശികുമാർ.  കുറത്തികാടിന് കിഴക്ക് കുണ്ടോലിൽ കോളനിക്ക് മുന്നിൽ ആൾക്കൂട്ടം കണ്ട് കാര്യം തിരക്കാനായി ബൈക്ക് നിർത്തിയപ്പോൾ ഒരാൾ വന്ന് പൊലീസ് സ്‌റ്റേഷനിലെ നമ്പർ ചോദിച്ചു. തനിക്കറിയില്ലെന്ന് പറഞ്ഞ് ബൈക്ക് സ്‌റ്റാർട്ടാക്കി മുന്നോട്ടുപോയ ശശികുമാറിന്റെ പിന്നാലെ, അക്രമിസംഘം ബൈക്കിൽ പിന്തുടർന്ന് എത്തി ആക്രമിക്കുകയായിരുന്നു. സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കുറത്തികാട് പൊലീസിൽ പരാതി നൽകി. Read on deshabhimani.com

Related News