ആശാ വർക്കേഴ്സ് ജില്ലാ സമ്മേളനം

ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു‍ സംസ്ഥാന വെെസ് പ്രസിഡന്റ് 
സി എസ് സുജാത ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ ആശാ വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. സി എസ് സുജാത ഉദ്ഘാടനംചെയ്‌തു. ആശമാർ പ്രകടനമായെത്തി പതാക ഉയർത്തി പുഷ്‌പാർച്ചന നടത്തിയ ശേഷമാണ് സമ്മേളനം തുടങ്ങിയത്. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ മുംതാസ് സലാം അധ്യക്ഷയായി.  ജില്ല സെക്രട്ടറി ഗീതാഭായി പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി എൽ ഗീത സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ പ്രസന്ന സതീഷ്‌ണകുമാർ കണക്ക് അവതരിപ്പിച്ചു. ജില്ല വൈസ്‌പ്രസിഡന്റ്‌ പ്രസന്നകുമാരി രക്തസാക്ഷിപ്രമേയവും ജോയിന്റ്‌ സെക്രട്ടറി മേഴ്സി  ജോബ് അനുശോചനപ്രമേയവും അവതരിപ്പിച്ചു.  സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ജി രാജമ്മ, എൻആർഎച്ച്എം എംപ്ലോയീസ് യൂണിയൻ ജില്ലാ ട്രഷറർ ആർ സുജിത്, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ തുടങ്ങിയവർ സംസാരിച്ചു. റോസമ്മ സ്വാഗതവും എൽസമ്മ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News