ഇമയടയ്‌ക്കാതെ കാവലുണ്ട്‌ 41 മിഴികൾ



ആലപ്പുഴ  റോഡപകടങ്ങൾ കുറച്ച്‌ സുരക്ഷിതയാത്ര ഒരുക്കാൻ ജില്ലയിൽ 41 ഇടത്ത്‌ സ്ഥാപിച്ച നിർമിതബുദ്ധി കാമറകൾ (ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌ –- എഐ) തിങ്കൾമുതൽ ഗതാഗത നിയമലംഘനം ഒപ്പിയെടുക്കും.  മുക്കട കവല, കായംകുളം ഗവ. ആശുപത്രി റോഡ്‌, ചാരുംമൂട്‌, പുല്ലുകുളങ്ങര, കറ്റാനം, കുറ്റിത്തെരുവ്‌ കവല, മുതുകുളം ഗവ. സ്‌കൂൾ ജങ്‌ഷൻ, മാങ്കാംകുഴി, തട്ടാരമ്പലം, ചൂണ്ടുപലക, മുട്ടം, കൊല്ലകടവ്‌, മൈക്കിൾ ജങ്‌ഷൻ, തൃക്കുന്നപ്പുഴ, ഐക്യകവല, മാധവ ജങ്‌ഷൻ, മുളക്കുഴ, നങ്ങ്യാർകുളങ്ങര, മാർക്കറ്റ്‌ ജങ്‌ഷൻ, കച്ചേരി  ജങ്‌ഷൻ, വീയപുരം, മാന്നാർ, കല്ലിശേരി, എടത്വ, തോട്ടപ്പള്ളി അമ്പലപ്പുഴ (എടത്വ റോഡ്‌), വളഞ്ഞവഴി (എസ്‌എൻ കവല), കൈചൂണ്ടി, കൈതവന, വലിയകുളം ജങ്‌ഷൻ, സക്കറിയ ബസാർ, പവർഹൗസ്‌ പാലം, ജില്ലാക്കോടതി, വലിയചുടുകാട്‌, ഇരുമ്പുപാലം, മുഹമ്മ, തണ്ണീർമുക്കം ബണ്ട്‌, ചേർത്തല കോടതി ജങ്‌ഷൻ, കാട്ടൂർ, ശക്തീശ്വരം ജങ്‌ഷൻ, തുറവൂർ ടിഡി ജങ്‌ഷൻ, തൈക്കാട്ടുശേരി ഫെറി, അരൂക്കുറ്റിപ്പാലം എന്നിവിടങ്ങളിലാണ്‌ കാമറകൾ സ്ഥാപിച്ചിട്ടുള്ളത്‌.   Read on deshabhimani.com

Related News