ആശ്വാസമറിഞ്ഞ്‌ ജനം

ചെങ്ങന്നൂർ താലൂക്ക് പരാതി പരിഹാര അദാലത്ത് "കരുതലും കൈത്താങ്ങും' കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു


  ചെങ്ങന്നൂർ മന്ത്രിമാർ, ജനപ്രതിനിധികൾ, കലക്‌ടർ,  ഉദ്യോഗസ്ഥർ എല്ലാവരും ഒന്നിച്ചപ്പോൾ ചെങ്ങന്നൂർ താലൂക്ക്‌ കരുതലും കൈത്താങ്ങും  അദാലത്തിൽ നിരവധി പരാതികൾക്ക്‌ പരിഹാരമായി. ഭവനനിർമാണം, വീട്ടിലേക്ക്‌ വഴി, കുടിവെള്ള കണക്ഷൻ, അടിയന്തര ചികിത്സാസഹായം തുടങ്ങി നൂറുകണക്കിന് ജീവൽപ്രശ്‌നങ്ങളിൽ ഫയലുകളിലെ ചുവപ്പുനാട അഴിഞ്ഞു.    വസ്‌തു സംബന്ധിച്ച പ്രശ്‌നങ്ങൾ കാരണം വീട്‌ നിർമിക്കാനാകാത്തവർ, പുതിയ വീടിന്‌ അപേക്ഷ നൽകിയവർ, പെൻഷൻ കുടിശ്ശികയായവർ, ബിപിഎൽ റേഷൻകാർഡിന്‌ അർഹരായവർ, വിദ്യാഭ്യാസസഹായം ആവശ്യമുള്ളവർ തുടങ്ങി നിരവധി ആവശ്യങ്ങളുമായി ജനങ്ങൾ മന്ത്രിമാർക്ക്‌ മുന്നിലെത്തി.  പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന്‌ ഉദ്‌ഘാടനയോഗത്തിൽത്തന്നെ മന്ത്രിമാരായ പി പ്രസാദും സജി ചെറിയാനും ഉറപ്പുനൽകി. ക്ഷമയോടെ പരാതികൾ കേട്ടു. അതത്‌ ഉദ്യോഗസ്ഥരെ നേരിട്ട്‌ വിളിച്ചിരുത്തി ഫയലിൻമേൽ നടപടി ആരാഞ്ഞു. കൃത്യമായ പരിഹാരം നിർദേശിച്ചു. ഓൺലൈനായി 276ഉം അദാലത്ത് ദിവസം 574ഉം ഉൾപ്പെടെ 850 അപേക്ഷ ലഭിച്ചു. 156 പരാതിയിൽ തീരുമാനമായി.     മന്ത്രിമാരെ കൂടാതെ കലക്‌ടർ ഹരിത വി കുമാർ, ഡെപ്യൂട്ടി കലക്‌ടർമാരായ മോബി, സുധീഷ്, എഡിഎം സന്തോഷ്‌കുമാർ, ആർഡിഒ എസ് സുമ, തഹസിൽദാർ എം വിജയകുമാർ എന്നിവർ നേതൃത്വം നൽകി.   അപേക്ഷകളിൽ ഒരു മാസത്തിനുള്ളിൽ തുടർനടപടി ഉണ്ടാകുമെന്ന് മന്ത്രിമാർ അറിയിച്ചു.  Read on deshabhimani.com

Related News