സത്യൻ ചക്രക്കസേര തിരിച്ചു 
പുതുപ്രതീക്ഷയിലേക്ക്‌

അദാലത്തിൽ ചക്രക്കസേരയിലെത്തിയ എസ് സത്യന്റെ അടുത്തുചെന്ന് പരാതി കേൾക്കുന്ന 
മന്ത്രിമാരായ സജി ചെറിയാനും പി പ്രസാദും


  ചെങ്ങന്നൂർ  ചക്രക്കസേരയിൽ അദാലത്തിനെത്തുമ്പോൾ സത്യന്‌ വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. എന്നാൽ മന്ത്രിമാരായ പി പ്രസാദും സജി ചെറിയാനും കണ്ടയുടൻ അടുത്തെത്തി കാര്യങ്ങൾ തിരക്കി. 1997ലാണ്‌ മാന്നാർ വേളൂർത്തറയിൽ വീട്ടിൽ സത്യൻ മരത്തിൽനിന്ന്‌ വീണ്‌ അരയ്‌ക്ക്‌ താഴേയ്‌ക്ക്‌ തളർന്നത്‌. പ്രാഥമിക കൃത്യങ്ങൾക്കുപോലും പരസഹായം വേണം.  2018ൽ ഇടത് വൃക്ക തകരാറിലായി. ആരോഗ്യ ഇൻഷുറൻസ് കാർഡ് ഇല്ലാത്തതിനാൽ ചികിത്സയ്‌ക്കായി ഒന്നരലക്ഷം രൂപ വേണ്ടിവരുമെന്നാണ് ഡോക്‌ടർമാർ അറിയിച്ചത്.   ചികിത്സാച്ചെലവ്‌ പൂർണമായും സർക്കാർ വഹിക്കുമെന്ന്‌ മന്ത്രി സജി ചെറിയാൻ ഉടൻ പറഞ്ഞു. സത്യന്റെ മുഖത്ത്‌ ആശ്വാസച്ചിരി. തുണിസഞ്ചി, പേപ്പർബാഗ് നിർമാണ യൂണിറ്റിന്റെ വരുമാനത്തിലാണ് കുടുംബം ജീവിക്കുന്നത്. വൃക്കരോഗം ബാധിച്ചതോടെ സത്യന് ദിവസവും ജോലിചെയ്യാൻ കഴിയാതെയായി. Read on deshabhimani.com

Related News