വിദ്വേഷത്തിനെതിരെ 
സാംസ്‌കാരികസംഗമം

പുരോഗമന കലാസാഹിത്യ സംഘം സാംസ്‍കാരിക സംഗമം എം കെ മനോഹരൻ ഉദ്ഘാടനംചെയ്യുന്നു


മാവേലിക്കര വിദ്വേഷത്തിനും വിഭജനത്തിനുമെതിരെ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി ഭരണിക്കാവ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച സാംസ്‌കാരികസംഗമം സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ ഉദ്ഘാടനംചെയ്‌തു. മതനിരപേക്ഷതയ്‌ക്ക് അതിരുകളില്ലെന്നും മനുഷ്യത്വം നഷ്‌ടപ്പെട്ട ഒരുകൂട്ടം ജീവികളെ സൃഷ്‌ടിക്കുകയാണ് വർഗീയവാദികൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.  ജില്ലാ പ്രസിഡന്റ് രാമപുരം ചന്ദ്രബാബു അധ്യക്ഷനായി. ഡോ. എ ജി ഒലീന, ഡോ. സി ഉണ്ണികൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തി. ഗോപകുമാർ വാത്തികുളം സ്വാഗതം പറഞ്ഞു. കലാസംഗമം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ജി ഹരിശങ്കർ ഉദ്ഘാടനംചെയ്‌തു. കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ജോസഫ് ചാക്കോ, ഇലിപ്പക്കുളം രവീന്ദ്രൻ, പ്രൊഫ. വി ഐ ജോൺസൺ, ജയദേവ് പാറക്കാട്ട്, അലിയാർ എം മാക്കിയിൽ, രാജേഷ് ബുധനൂർ, എം ജോഷ്വാ, വിശ്വൻ പടനിലം, അഡ്വ. ശ്രീപ്രിയ, അഡ്വ. സഫിയ സുധീർ, സുധീർ കട്ടച്ചിറ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News