665 പേർ തൊഴിൽ നേടി

ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷന്റെ നേതൃത്വത്തിൽ കലവൂർ ഹയർസെക്കൻഡറി സ്‌കൂളിൽ നടത്തിയ ജോബ് ഫെയർ എ എം ആരിഫ് എംപി ഉദ്ഘാടനംചെയ്യുന്നു


മാരാരിക്കുളം  ജോലിയെന്ന സ്വപ്‌നം ഒറ്റദിവസം സാക്ഷാത്കരിച്ചത് 665 പേർ. രണ്ടാംഘട്ടം അഭിമുഖംകൂടി പൂർത്തിയാകുമ്പോൾ ജോലി ലഭിച്ചവരുടെ എണ്ണം 1000 കഴിയും. ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷന്റെ നേതൃത്വത്തിൽ കലവൂർ ഹയർസെക്കൻഡറി സ്‌കൂളിൽ നടത്തിയ ജോബ് ഫെയറിലെത്തിയവർക്കാണ് ജോലി ഉറപ്പായത്. 5437 പേർ ഓൺലൈൻ രജിസ്ട്രേഷൻ നടത്തി. ഇതിൽ 4122 പേർ ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തി. കൂടാതെ 648 പേർ സ്‌പോട്ട് രജിസ്ട്രേഷൻ നടത്തിയും ഇന്റർവ്യൂവിൽ പങ്കെടുത്തു. 61 സ്ഥാപനങ്ങൾ 36 പോയിന്റുകളിലിരുന്നാണ് ഇന്റർവ്യൂ നടത്തിയത്. പങ്കെടുത്തവരിൽ ഭൂരിഭാഗം സ്‌ത്രീകളായിരുന്നു. 140 വളണ്ടിയർമാരാണ് ജോബ് ഫെയർ നിയന്ത്രിച്ചത്. ചേർത്തല എസ്എൻ കോളേജിലെ നാഷണൽ സർവീസ് സ്‌കീം, കുടുംബശ്രീ പ്രവർത്തകരും വളണ്ടിയർമാരായി. രണ്ട് മാസത്തിനുള്ളിൽ വീണ്ടും ജോബ് ഫെയർ സംഘടിപ്പിക്കും. ഓരോ തൊഴിൽമേഖലയ്‌ക്കും പ്രത്യേകമായി ജോബ് ഫെയർ നടത്തും. ഭിന്നശേഷിക്കാർക്കായും പ്രത്യേക ജോബ് ഫെയർ നടത്തും.     ജോബ് ഫെയർ എ എം ആരിഫ് എംപി ഉദ്ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ബിബിൻ സി ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ റിയാസ്, പി പി സംഗീത, അഡ്വ. ടി വി അജിത്കുമാർ, ജി ബിജുമോൻ, എ ശോഭ, പി എ ജുമൈലത്ത്, കെ പി ഉല്ലാസ്, എം എസ് സന്തോഷ്, ആസാദ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News