വെള്ളപ്പൊക്ക പുനരധിവാസ കേന്ദ്രം 
നിർമിക്കണം



 മാന്നാർ അപ്പർകുട്ടനാടിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക പുനരധിവാസ കേന്ദ്രം നിർമിക്കണമെന്ന് സിപിഐ എം മാന്നാർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.  അടിക്കടി ഉണ്ടാകുന്ന മഴയിൽ  നിരവധി വീടുകളാണ്   വെള്ളത്തിനടിയിലാകുന്നത്.  കുടുംബങ്ങൾ വീട് വിട്ടൊഴിയേണ്ട സ്ഥിതിയാണ്. പ്രതിനിധി സമ്മേളനം വെള്ളിയാഴ്ച സമാപിച്ചു. പൊതുചർച്ചയ്ക്ക് സംസ്ഥാന കമ്മിറ്റി അംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ നാസർ, ഏരിയ സെക്രട്ടറി പ്രൊഫ. പി ഡി ശശിധരൻ എന്നിവർ മറുപടി പറഞ്ഞു. സെക്രട്ടറിയറ്റംഗങ്ങളായ എ മഹേന്ദ്രൻ, എം സത്യപാലൻ, കെ എച്ച് ബാബുജാൻ, ജി ഹരിശങ്കർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി വിശ്വംഭരപണിക്കർ, പുഷ്പലത മധു എന്നിവർ സംസാരിച്ചു. ക്രഡൻഷ്യൽ കമ്മിറ്റി കൺവീനർ ആർ അനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ട്രഷറർ കെ എം അശോകൻ നന്ദി പറഞ്ഞു.  Read on deshabhimani.com

Related News