ഭിന്നശേഷി ദിനമാചരിച്ചു

സാമൂഹ്യ നീതി വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 
കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ സാമൂഹ്യനീതി വകുപ്പ് അന്താരാഷ്‌ട്ര ഭിന്നശേഷി ദിനം ഉണർവ് 2021 ആചരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്‍തു. വൈസ് പ്രസിഡന്റ് ബിബിൻ സി ബാബു അധ്യക്ഷനായി. വിവിധ മേഖലകളിൽ മികവ് പുലർത്തിയ ഭിന്നശേഷിക്കാരെ ആദരിച്ചു. മത്സരവിജയികൾക്ക് സമ്മാനം നൽകി. ഭിന്നശേഷി അവകാശ നിയമങ്ങളും സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതികളും എന്ന വിഷയത്തിൽ സെമിനാറും കുട്ടികളുടെ കലാപരിപാടികളും നടന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി എസ് താഹ, വനിതാ- ശിശുവികസന ഓഫീസർ എൽ ഷീബ, മാസ് മീഡിയ ഓഫീസർ പി എസ് സുജ, സാമൂഹ്യ നീതി ഓഫീസർ ഒ എ അബീൻ, പി എ സിന്ധു, ടി ടി രാജപ്പൻ, ജില്ലാ പ്രൊബേഷൻ ഓഫീസർ എസ് ഷാജഹാൻ എന്നിവർ പങ്കെടുത്തു. ചമ്പക്കുളം പഞ്ചായത്തിൽ ഭിന്നശേഷി ദിനാചരണം പ്രസിഡന്റ്‌ ടി ജി ജലജകുമാരി ഉദ്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ്‌ അഗസ്‌റ്റിൻ ജോസഫ്‌ അധ്യക്ഷനായി. സമഗ്ര ശിക്ഷ കേരള വെളിയനാട് ബിആർസി ആഭിമുഖ‍്യത്തിൽ ‘ലോകഭിന്നശേഷി ദിനാചരണം’ നടത്തി. തോമസ് കെ തോമസ് എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്‌തു. രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ്‌ ആർ രാജേന്ദ്രകുമാർ അധ്യക്ഷനായി. സിനിമ സീരിയൽ കലാകാരന്മാരായ സാജൻ പള്ളൂരുത്തി, മധു പുന്നപ്ര, മഞ്ചു വിജീഷ്, ദീപുരാജ് ആലപ്പുഴ, ബൈജു ജോസ് എന്നിവർ സംസാരിച്ചു. സമഗ്ര ശിക്ഷാ കേരളം മാവേലിക്കര ബിആർസിയുടെ നേതൃത്വത്തിൽ മാവേലിക്കര നഗരസഭാ ടൗൺഹാളിൽ നടന്ന ലോക ഭിന്നശേഷി ദിനാചരണം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. എസ് രാജേഷ് അധ്യക്ഷനായി. ഭിന്നശേഷിയെ അതിജീവിച്ച യുവ കവയിത്രി ശാന്തി സഹദേവൻ, പുല്ലാങ്കുഴൽ വിദഗ്ധൻ വിനോദ് ചന്ദ്രൻ, സഹയാത്ര കലാമേളയിൽ പങ്കെടുത്ത ശ്രീജിത്ത് എന്നിവരെ അനുമോദിച്ചു. ചാരുംമൂട് താമരക്കുളം ഭിന്നശേഷി കൂട്ടായ്‌മയുടെയും ഭിന്നശേഷി കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജി വേണു ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് ഷൈജ അശോകൻ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം ശാന്തി സുഭാഷ് വീൽചെയർ  വിതരണം നടത്തി. ബുധനൂർ നന്മ ചാരിറ്റബിൾ സൊസൈറ്റി നേതൃത്വത്തിൽ ഭിന്നശേഷി ദിനം ആചരിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ടി സുജാത ഭിന്നശേഷിക്കാർക്ക് വീൽ ചെയറുകൾ നൽകി ഉദ്ഘാടനം ചെയ്‌തു. നന്മ പ്രസിഡന്റ്‌ ഫാ. സൈമൺ വർഗീസ് കണ്ണങ്കരേത്ത്, കെ സി അശോകൻ, കെ രുഗ്മിണി  ഹരി പാണുവേലിൽ, ഗോപി മീനങ്ങാടി, ശ്രീകുമാർ യാദവ് എന്നിവർ സംസാരിച്ചു. ആര്യാട് ഗവ.എച്ച്എസ്എൽപി സ്‌കൂളിലെ കുട്ടികളുടെ വീടുകളിൽ അധ്യാപകർ എത്തി പഠനബോധന ഉപകരണങ്ങൾ നൽകി. പുന്നമട വാർഡ് കൗൺസിലർ ജി ശ്രീലേഖ, ദിയാ ഫാത്തിമയ്‌ക്ക്‌ ടിഎൽഎം ഉപകരണങ്ങൾ നൽകി പ്രവർത്തനം ഉദ്ഘാടനം ചെയ്‌തു. സമഗ്ര ശിക്ഷാ കേരളം ആലപ്പുഴ ബ്ലോക്ക് റിസോഴ്സ് സെന്റർ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണം നഗരസഭാധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്‌തു. കൗൺസിലർ എം ജി സതീദേവി അധ്യക്ഷയായി. ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ വി ആർ ഷൈല ഭിന്നശേഷിദിന സന്ദേശം നൽകി. ദേവികുളങ്ങര പഞ്ചായത്തിൽ നടന്ന പരിപാടി യു പ്രതിഭ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് എസ്‌ പവനനാഥൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ ബിപിൻ സി ബാബു, മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ഡി അംബുജാക്ഷി, നഗരസഭ ചെയർപേഴ്സൺ പി ശശികല എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News