പവർലിഫ്‌റ്റിങ്ങിൽ മെഡൽവാരി 
എബി വിലാസം സ്‌കൂൾ

ജില്ലാ പവർലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ സ്വർണം, വെള്ളി മെഡലുകൾ നേടിയ മുഹമ്മ എബിവിഎച്ച്എസ്എസിലെ എം ആർ ആശംസ, അഭിന ജോയി, 
ഡി ആർച്ച


മുഹമ്മ ജില്ലാ പവർലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ തിളങ്ങി മുഹമ്മ എബി വിലാസം സ്‌കൂളിലെ പെൺകുട്ടികൾ. സബ് ജൂനിയർ വിഭാഗത്തിൽ മത്സരിച്ച താരങ്ങൾ രണ്ട് സ്വർണവും വെള്ളിയും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ സ്‌കൂൾ റണ്ണർ അപ്പായി. എം ആർ ആശംസ 57 കിലോയിൽ സ്വർണം നേടി ബെസ്റ്റ് ലിഫ്റ്ററായി തെരഞ്ഞെടുക്കപ്പെട്ടു. മുഹമ്മ ഏഴാം വാർഡിൽ ആര്യക്കര മൂപ്പൻ പറമ്പിൽ രാജി–- രേഖ ദമ്പതികളുടെ മകളാണ്. മുഹമ്മ ഏഴാം വാർഡ് തോട്ടുങ്കൽ ജോയിയുടെയും ദീപയുടെയും മകൾ അഭിന ജോയി 63 കിലോയിൽ സ്വർണം നേടി. മുഹമ്മ 13–-ാം വാർഡിൽ കൊല്ലംവെളി ധമജി–- അമ്പിളി ദമ്പതികളുടെ മകൾ ഡി ആർച്ച 52 കിലോയിൽ വെള്ളി നേടി. എ ബി വിലാസം ജിംനേഷ്യത്തിൽ കായികാധ്യാപകൻ വി സവിനയന്റെ ശിക്ഷണത്തിലാണ് പരിശീലനം.   Read on deshabhimani.com

Related News