കര്‍ഷകസംഘം 
ജില്ലാസമ്മേളനം നാളെ



തുറവൂർ കേരള കർഷകസംഘം ജില്ലാ സമ്മേളനം ബുധൻ രാവിലെ ഒമ്പതിന്‌ പൊന്നാംവെളി ജയലക്ഷ്‌മി ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ എ എം ആരിഫ് എംപി സ്വാഗതം പറയും. ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ അധ്യക്ഷനാകും. സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ റിപ്പോർട്ട്‌ അവതരിപ്പിക്കും.  രണ്ടുദിവസമായി നടത്താൻ നിശ്‌ചയിച്ചിരുന്ന സമ്മേളനം സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തെ തുടർന്നാണ്‌ ചുരുക്കിയത്‌. പ്രകടനവും പൊതുസമ്മേളനവും ഒഴിവാക്കിയതായി ജനറൽ കൺവീനർ എൻ പി ഷിബു അറിയിച്ചു. Read on deshabhimani.com

Related News