2കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്ക് കൈമാറി



ആലപ്പുഴ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉത്തരവ്‌ പ്രകാരം രണ്ട്‌ പെൺകുഞ്ഞുങ്ങളെ ശിശുക്ഷേമസമിതിക്ക് കൈമാറി. ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലിൽ ലഭിച്ച ഏഴുദിവസം പ്രായമായ കുഞ്ഞും മാന്നാറിൽ നിന്നുള്ള കുട്ടിയെയുമാണ് കൈമാറിയത്. മാന്നാറിൽ നിന്ന് ലഭിച്ച കുട്ടി ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ 21 ദിവസമായി ന്യൂബോൺ ഐസിയുവിലായിരുന്നു. രണ്ടുകുട്ടികൾക്കും ഇപ്പോൾ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ജോയിസ് അറിയിച്ചു. ചെയർപേഴ്സൺ അഡ്വ. ജി വസന്തകുമാരി അമ്മ, ഡോ. സജി മാത്യു, അഡ്വ. കെ ആർ ശ്രീലേഖ, ഷാനവാസ് വള്ളികുന്നം എന്നിവർ ഡോ. ജോയിസിൽനിന്ന്‌ കുട്ടികളെ ഏറ്റുവാങ്ങി. Read on deshabhimani.com

Related News