ഓർത്തഡോക്‌സ്‌ സഭ 
രാജ്യാന്തര സമ്മേളനം തുടങ്ങി



മാവേലിക്കര ഓർത്തഡോക്‌സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനത്തിന്റെ 84–--ാം രാജ്യാന്തര സമ്മേളനം സുരേഷ് ഗോപി ഉദ്ഘാടനംചെയ്‌തു. യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് അധ്യക്ഷനായി. മാവേലിക്കര ഭദ്രാസന സഹായ മെത്രാപോലീത്ത അലക്‌സിയോസ് മാർ യൗസേബിയോസ് സന്ദേശം നൽകി. സഭ സിനഡ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ്, ബിജു ഉമ്മൻ, ഫാ. ജോൺസ് ഈപ്പൻ, ഫാ. ഏബഹാം, ഫാ. ഷിജി കോശി, ഫാ. അജി കെ തോമസ്, അബി എബഹാം കോശി, ഫാ. അജി ഗീവർഗീസ് എന്നിവർ സംസാരിച്ചു. വ്യാഴം പകൽ 11.30ന് സമാപന സമ്മേളനം പരിശുദ്ധ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ ഉദ്ഘാടനംചെയ്യും. ഡോ. ഗീവർഗീസ് മാർ യൂലിയോസ് അധ്യക്ഷനാകും. യുവജനപ്രസ്ഥാനം ജോബ് സെൽ ആരംഭിക്കുന്ന പിഎസ്‌സി ഓൺലൈൻ പരിശീലനം ഉമ്മൻ ചാണ്ടി എംഎൽഎ ഉദ്ഘാടനംചെയ്യും. Read on deshabhimani.com

Related News