ഈ ലോകം എത്രസുന്ദരമാണ്...

ശിൽപങ്ങൾക്കൊപ്പം സുഭാഷ് രാജും അമ്മ കമലയും


അമ്പലപ്പുഴ മനോഹര കലാരൂപങ്ങൾക്ക് അവരുടെലോകത്ത് കേൾവിയും സംസാരശേഷിയും ഉണ്ടാകും. കേൾവിയുടെയും സംസാരത്തിന്റെയും ലോകം അന്യമായ സുഭാഷ് രാജിന്റെ കരവിരുതിൽ പാഴ്‌വസ്‌തുക്കളെല്ലാം ആ മനോഹര കലാരൂപങ്ങളാകുകയാണ്. പുറക്കാട് ഒമ്പതാം വാർഡ് തോട്ടപ്പള്ളി പൂത്തോപ്പ് പുത്തൻപറമ്പിൽ കമലയുടെ മകൻ സുഭാഷ് രാജാണ് പാഴ്‌വസ്‌തുക്കളെ മനോഹര ശിൽപ്പങ്ങളാക്കുന്നത്.  ജന്മനാവളർച്ചയില്ലാതിരുന്ന സുഭാഷ് രാജിനോട് ഹൃദയവും ചെറുതായി പിണക്കം കാട്ടിയിട്ടുണ്ടെങ്കിലും അവയെല്ലാം തന്റെ ഇച്ഛാശക്തിയാൽ മറികടക്കുകയാണ് അദേഹം. ഇതിനോടകം നൂറുകണക്കിന് കലാരൂപമാണ് അദേഹത്തിന്റെ കരവിരുതിൽ വിരിഞ്ഞത്.  ചിരട്ട, തൊണ്ട്, തെർമോക്കോൾ, ഈറൽ, പ്ലാസ്‌റ്റർ ഓഫ് പാരീസ്, സിമന്റ്, പ്ലാസ്‌റ്റിക്  തുടങ്ങിയവയാണ് മനോഹരകലാരൂപങ്ങളാകുന്നത്. ആകർഷകമായ നിരവധി ചിത്രങ്ങളും വരച്ചിട്ടുണ്ട്. ഗാന്ധിജി, പരുന്ത്, കഥകളി, മയിൽ, തേൾ, പൂക്കൾ തുടങ്ങി ഒട്ടനവധി കലാരൂപങ്ങളാണ് പുത്തൻപറമ്പ് വീടിനെ മനോഹരമാക്കുന്നത്‌.  ആർട്സ് സ്‌കൂളിൽ ചേരണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. അമ്മ കമല തൊഴിലുറപ്പ് ജോലിക്കുപോയി ലഭിക്കുന്ന വരുമാനത്തിലാണ് കുടുംബം മുന്നോട്ടുപോകുന്നത്. Read on deshabhimani.com

Related News