വ്യാപാരികളുടെ ജീവിതസമരം

വ്യാപാരി വ്യവസായി സമിതി പുത്തനമ്പലം യൂണിറ്റിൽ നടത്തിയ ജീവിതസമരം ജില്ലാ സെക്രട്ടറി ടി വി ബൈജു 
ഉദ്‌ഘാടനംചെയ്യുന്നു


ആലപ്പുഴ വ്യാപാരി വ്യവസായി സമിതി ജീവിത സമരം നടത്തി.  എല്ലാ ദിവസവും കടകൾ തുറന്ന്‌ പ്രവർത്തിപ്പിക്കാൻ അനുവദിക്കുക, ബാങ്കുകൾ മൊറട്ടോറിയം പ്രഖ്യാപിക്കുക, അടച്ചിട്ട സമയത്തെ വാടക ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.  ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി പത്തോളം കേന്ദ്രങ്ങളിൽ സമരം നടത്തി. കലക്‌ടറേറ്റിന് മുന്നിൽ നടന്ന സമരം സമിതി ജില്ലാ പ്രസിഡന്റ് ഒ അഷറഫ് ഉദ്ഘാടനംചെയ്‌തു. ബി എസ് അഫ്സൽ, ടി എ ഷാനവാസ്‌, എ കമറുദീൻ, എ അനസ്, എം എച്ച് ബിജു, പ്രീതി എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ  ചെങ്ങന്നൂർ നഗരസഭയിൽ ബഥേൽ ജങ്‌ഷനിൽ  നടന്ന സമരം സംസ്ഥാന കമ്മിറ്റി അംഗം കെ പി മുരുകേശ് ഉദ്ഘാടനംചെയ്‌തു. പണ്ടനാട് ജില്ലാ കമ്മിറ്റി അംഗം സുനു തുരുത്തിക്കാടും വെൺമണി പാറച്ചന്തയിൽ ജില്ലാ കമ്മറ്റിയംഗം ബി ഷാജ് ലാലും, ചെറിയനാട് പ്രസാദ് സിതാരയും കൊല്ലകടവിൽ എം എസ് സാദത്തും മുളക്കുഴയിൽ സജി തോട്ടിയാട്ടും തിരുവൻവണ്ടൂർ കല്ലിശേരിയിൽ സജി വൈഷ്‌ണവിയും സമരം ഉദ്ഘാടനംചെയ്‌തു. മങ്കൊമ്പ് പുളിങ്കുന്ന് പഞ്ചായത്ത് ഓഫീസ് പടിക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. പ്രീതി സജി ഉദ്ഘാടനം ചെയ്‌തു. Read on deshabhimani.com

Related News