തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നു

മാവേലിക്കര നഗരസഭയിൽ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ നഗരസഭ ഓഫീസിന് മുന്നിൽ നടന്ന സമരം 
സിപിഐ എം ഏരിയ സെക്രട്ടറി കെ മധുസൂദനൻ ഉദ്ഘാടനംചെയ്യുന്നു


 മാവേലിക്കര നഗരസഭയിൽ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ സിപിഐ എം നേതൃത്വത്തിൽ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ നഗരസഭാ ഓഫീസിന് മുന്നിൽ സമരം നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി കെ മധുസൂദനൻ ഉദ്ഘാടനംചെയ്‌തു. ഡി തുളസീദാസ് അധ്യക്ഷനായി. ജി അജയകുമാർ, അഡ്വ. പി വി സന്തോഷ്‌കുമാർ, അഡ്വ. നവീൻ മാത്യു ഡേവിഡ്, കെ അജയൻ, നഗരസഭ ഇടതുപക്ഷ കൗൺസിലർമാർ എന്നിവർ സംസാരിച്ചു.  തൊഴിൽ ദിനങ്ങൾ നിഷേധിക്കുന്ന സമീപനമാണ് യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. 200 തൊഴിൽ ദിനങ്ങൾ ഒരുവർഷം കിട്ടേണ്ടതാണ്. സംസ്ഥാന സർക്കാർ തുക നീക്കി വെച്ചിട്ടുണ്ടെങ്കിലും നഗരസഭ അധികൃതരുടെ അനാസ്ഥയിൽ തൊഴിലാളികൾ പട്ടിണിയാകുന്ന സ്ഥിതിയാണ്. ഇതുവരെ ലഭിച്ചത് പത്തിൽ താഴെ മാത്രമാണ്. നഗരസഭയുടെ തൊഴിലാളി വിരുദ്ധ നിലപാട്  ആശങ്കയുണ്ടാക്കുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു. Read on deshabhimani.com

Related News