നെഞ്ചിടിപ്പേറ്റി സമ്പർക്കം



ആലപ്പുഴ ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 കടന്നു. തിങ്കളാഴ്‌ച 101 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. 85 പേർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചുവെന്നത് നെഞ്ചിടിപ്പ് കൂട്ടുന്നു. ചെട്ടികാട്ട് 21 ഉം കടക്കരപ്പള്ളിയിൽ 13ഉം പേർക്ക്‌ സമ്പർക്കബാധയുണ്ടായി. ഇവിടങ്ങളിൽ പുതിയ ക്ലസ്‌റ്റർ രൂപപ്പെടാനുള്ള സാധ്യതയാണ്. നാലാംതവണയാണ്‌ ജില്ലയിൽ രോഗികളുടെ എണ്ണം 100 കടക്കുന്നത്‌.  സ്ഥിരീകരിച്ചവരിൽ 10 പേർ വിദേശത്തുനിന്നും‌ ആറുപേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവരാണ്‌. സമ്പർക്കവ്യാപന ആശങ്കയുള്ള  നീലംപേരൂരിൽ രോഗികൾ കൂടുകയാണ്. സമ്പർക്കബാധിതരിൽ 84 വയസുള്ള പാണാവള്ളി സ്വദേശിയും 83 വയസുള്ള പെരുമ്പളം സ്വദേശിയുമുണ്ട്. രണ്ട് 70 വയസുകാരും ഒരു 78 വയസുകാരിയുമുണ്ട്. ഏഴ്‌ ആൺകുട്ടികളും നാല് പെൺകുട്ടികളും സമ്പർക്കരോഗികളിൽപ്പെടുന്നു. ആകെ 773 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 1147 പേർ രോഗമുക്തരായി . ഞായറാഴ്‌ച 38ൽ 24 ഉം സമ്പർക്ക രോഗികളായിരുന്നു.  തിങ്കളാഴ്‌ച പുറത്തുനിന്ന് വന്നവർ സൗദിയിൽനിന്ന് നാല്, ഖത്തർ രണ്ട്, അബുദാബി, മസ്‌കത്ത്, ഒമാൻ, കുവൈത്ത് ഓരോന്ന് വീതം.മുംബൈ രണ്ട്, സിക്കിം, ബംഗളൂരു, കൊൽക്കത്ത, മഹാരാഷ്‌ട്ര ഓരോന്നുവീതം. സമ്പർക്കം ചെട്ടികാട് – -21, കടക്കരപ്പള്ളി –- 13, നീലംപേരൂർ –- ഒമ്പത്‌, ആലപ്പുഴ –- ഏഴ്‌, പട്ടണക്കാട്, പെരുമ്പളം – -ആറ്‌, പുന്നപ്ര, ചേർത്തല – -അഞ്ച്‌, അമ്പലപ്പുഴ, പള്ളിപ്പുറം – മൂന്ന്‌, വാവക്കാട് –- രണ്ട്‌, കണിച്ചുകുളങ്ങര, വാരണം, പാണാവള്ളി, മുഹമ്മ, തണ്ണീർമുക്കം –- ഒന്നുവീതം. 6608 പേർ നിരീക്ഷണത്തിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 6608 പേർ. തിങ്കളാഴ്‌ച 396 പേർക്ക്  നിരീക്ഷണം നിർദേശിച്ചു. 293 പേരെ ഒഴിവാക്കി. വിദേശത്തുനിന്ന് 11,170 പേരെത്തി. 34 പേർ തിങ്കളാഴ്‌ചയെത്തി. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് 162 പേരുമെത്തി. ഇവരുടെ ആകെ എണ്ണം 22,558. 40 പേരെ നിരീക്ഷണത്തിലാക്കിയതോടെ ആകെ 739 പേർ ആശുപത്രിയിലുണ്ട്‌. 22 പേരെ ഒഴിവാക്കി. 233 സാമ്പിൾ പരിശോധനയ്‌ക്ക്‌ അയച്ചു. കണ്ടെയ്ൻമെന്റ് സോൺ അമ്പലപ്പുഴ സൗത്ത് 12, 15,  കഞ്ഞിക്കുഴി – -8, അരൂർ –- 2, ചേർത്തല സൗത്ത് –- 1, ചെട്ടികുളങ്ങര –- 2, 3 വാർഡുകളും കണ്ടെയ്ൻമെന്റ് സോണാക്കി.  കാവാലം –- ഒന്നുമുതൽ ഒമ്പതുവരെ, വള്ളികുന്നം –- മൂന്ന്‌, മുഹമ്മ – -15, താമരക്കുളം –- ഏഴ്‌, നൂറനാട് –- ഒമ്പത്‌, 11, പാലമേൽ – ഒന്ന്‌, കായംകുളം നഗരസഭ – ഏഴ്‌ എന്നീവാർഡുകൾ കണ്ടെയ്ൻമെന്റ് സോണിൽനിന്ന്‌ ഒഴിവാക്കി. Read on deshabhimani.com

Related News