കുട്ടികളോട്‌ കരുതൽ വേണം



  ആലപ്പുഴ കോവിഡ് 19 സമ്പർക്ക വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണമെന്ന്‌ ആരോഗ്യവകുപ്പ്‌. സമ്പർക്കത്തിലൂടെ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ കുട്ടികൾ കൂടുതലായി ഉൾപ്പെടുന്നുണ്ട്. പ്രതിരോധം കുറഞ്ഞ കുട്ടികൾക്ക് രോഗം പിടിപെടാനുളള സാധ്യത കൂടുതലാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.  കുഞ്ഞുങ്ങളെ പരിചരിക്കുന്നവർ വീടിന് പുറത്തുപോകരുത്. സന്ദർശകർ കുഞ്ഞുങ്ങളെയെടുക്കുന്നതും ലാളിക്കുന്നതും ഒഴിവാക്കണം. ജോലി സംബന്ധമായി പൊതുയിടങ്ങളിൽ സഹകരിക്കുന്നവർ കുഞ്ഞുങ്ങളോട് അടുത്തിടപെഴകരുത്. ‌  മുലയൂട്ടുന്ന അമ്മമാർ വ്യക്തിശുചിത്വം ഉറപ്പാക്കണം. ഇവരിൽ ജോലിക്കായും മറ്റും പുറത്തുപോകുന്നവർ കുളിച്ച് വൃത്തിയായ ശേഷം മാത്രം പാലൂട്ടുക. പുറത്തു പോയിവരുന്നവർ ധരിച്ചിരുന്ന വസ്ത്രം കഴുകി വൃത്തിയായശേഷമേ കുഞ്ഞുങ്ങളുമായി ഇടപെടാവൂ.  പുറത്തുനിന്നും കൊണ്ടുവരുന്ന ഭക്ഷണപ്പൊതികൾ, പായ്ക്കറ്റുകൾ എന്നിവ കുട്ടികൾ തൊടാനിടയാകരുത്. മൊബൈൽഫോൺ, താക്കോൽ, വാച്ച്, തുടങ്ങിയവ അണുവിമുക്തമാക്കണം. ആശുപത്രി, ബന്ധുഗൃഹങ്ങൾ, കടകൾ, ബാങ്കുകൾ തുടങ്ങി ആളുകൾ കൂടുന്നയിടങ്ങളിൽ കുഞ്ഞുങ്ങളെ കൊണ്ടുപോകരുത്. പ്രതിരോധ കുത്തിവയ്പുകൾ മുടങ്ങരുത്. കളിക്കോപ്പുകൾ, പുതിയ വസ്ത്രങ്ങൾ, ഭക്ഷണ പദാർത്ഥങ്ങൾ തുടങ്ങിയവ വാങ്ങി നേരിട്ട് കുട്ടികൾക്ക് നൽകരുത്. Read on deshabhimani.com

Related News