ചെങ്ങന്നൂരിൽ 90 ക്യാമ്പിന്‌ സൗകര്യം



  ചെങ്ങന്നൂർ ചെങ്ങന്നൂരിൽ കാലവർഷ ദുരിതാശ്വാസ മുന്നൊരുക്കം വിലയിരുത്തി. സജി ചെറിയാൻ എംഎൽഎ നേതൃത്വത്തിൽ ആർഡിഒ ജി ഉഷാകുമാരി, തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ, പൊലീസ്, ഫയർ ഫോഴ്സ്, വിവിധ വകുപ്പു മേധാവികൾ എന്നിവരുടെ സംയുക്ത യോഗം വീഡിയോ കോൺഫറൻസിലൂടെ ചേർന്നു. മുൻഅവലോകന യോഗങ്ങളിൽ എടുത്ത തീരുമാനങ്ങളുടെ ഭാഗമായി 90 ക്യാമ്പ്‌ സജ്ജമാക്കി. താഴ്‌ന്ന പ്രദേശങ്ങളിൽ 2, 300 വീടുകളിലായി  താമസിക്കുന്ന 8, 538 അംഗങ്ങളെയാണ് മാറ്റിപ്പാർപ്പിക്കുവാൻ  നിശ്ചയിച്ചിട്ടുള്ളത്. കോവിഡ്‌ മാനദണ്ഡം പാലിച്ചാകും ക്യാമ്പ്‌ പ്രവർത്തിക്കുക.  ക്യാമ്പുകൾക്ക്‌ ക്യാമ്പ് ഓഫീസർമാരെയും വില്ലേജ്‌ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി തഹസിൽദാർമാരെയും ചുമതലപ്പെടുത്തി.  വാർഡുതലത്തിൽ തദ്ദേശ സ്ഥാപന അംഗങ്ങൾ കൺവീനറായി ജാഗ്രത സമിതി രൂപീകരിക്കും. ഏകോപനത്തിന്‌ ചെങ്ങന്നൂർ, മാവേലിക്കര, തഹസിൽദാർമാരെ ചുമതലപ്പെടുത്തി. ഉദ്യോഗസ്ഥരെയുംരാഷ്ട്രീയ പാർടി പ്രതിനിധികളെയും ഉൾപ്പെടുത്തി  പഞ്ചായത്തുതല മോണിറ്ററിങ്‌ കമ്മിറ്റി രൂപീകരിക്കും. Read on deshabhimani.com

Related News