ചന്ദ്രമതിയമ്മ സംരക്ഷണത്തണലിൽ

കരുതലിൻ കരങ്ങൾ... ചന്ദ്രമതിയമ്മയെ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ 
പുലിയൂര്‍ ഗാന്ധി ഭവനിലേക്ക് മാറ്റുന്നു


മാവേലിക്കര സംരക്ഷണത്തിന്റെ തണലുതേടി അദാലത്തിലെത്തിയ എഴുപത്തെട്ടുകാരി ചന്ദ്രമതിയമ്മ ഇനി പുലിയൂർ ഗാന്ധി ഭവനിൽ അന്തിയുറങ്ങും. മരുന്നും ചികിത്സയും പെൻഷനുമെല്ലാം ചന്ദ്രമതിയമ്മയെത്തേടി ഗാന്ധിഭവനിലേക്കെത്തും. മാനസിക വെല്ലുവിളി നേരിടുന്ന  മകന്‌ പരിചരിക്കാനാവുന്നില്ലെന്ന പരാതിയുമായി അദാലത്തിനെത്തിയ ചന്ദ്രമതിയമ്മയ്‌ക്ക്‌ ആശ്വാസനടപടിയായത്‌ അതിവേഗം. പരാതി കേട്ടയുടനെ മന്ത്രി സജി ചെറിയാൻ പുലിയൂർ ഗാന്ധി ഭവൻ അധികൃതരെ നേരിട്ട് വിളിച്ച്‌ ചന്ദ്രമതിയമ്മയെ അവിടേക്ക് മാറ്റാൻ നിർദേശം നൽകി.  ഇതോടെ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ഗാന്ധി ഭവനിലേക്ക് മാറ്റി. ചുനക്കരയിലായിരുന്നു ചന്ദ്രമതിയമ്മയും മകനും താമസിച്ചിരുന്നത്‌. പിന്നീട്‌ തെക്കേക്കരയിലേക്ക്‌ മാറി. വീട്‌ വാങ്ങിയത്‌ അവിവാഹിതനായ  മകന്റെ പേരിലാണ്‌.  നാലുവർഷം മുമ്പ്‌ ചന്ദ്രമതിയമ്മയുടെ ഭർത്താവ്‌ മരിച്ചു. പിന്നാലെ മകൻ  മാനസിക പ്രശ്‌നങ്ങൾ കാണിച്ചു തുടങ്ങിയതോടെ ജീവിതം ഇരുട്ടിലായി. മകൻ ഇടയ്ക്ക് വീട് വിട്ടുപോകും. മകനെ കണ്ടെത്തി പുനരധിവസിപ്പിക്കാൻ  ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക്  മന്ത്രി നിർദേശം നൽകി. Read on deshabhimani.com

Related News