ആറ് വരിപാത നിർമാണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം



കായംകുളം ദേശീയപാത ആറ് വരിപാത നിർമാണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം. നഗരസഭ പരിധിയിൽ ദേശീയ പാത വഴി ആലപ്പുഴ ഭാഗത്ത് നിന്നും കായംകുളം പുനലൂർ റോഡിൽ പ്രവേശിക്കേണ്ട കെ എസ് ആർ ടി സി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ദേശീയ പാതയിൽ കലാലയം ജങ്‌ഷനിൽ നിന്നും തിരിഞ്ഞ് എം കെ ഹേമചന്ദ്രൻ റോഡുവഴി പുതിയിടം ക്ഷേത്രത്തിന് മുന്നിലൂടെ കെ പി റോഡിൽ പ്രവേശിക്കണം. ആലപ്പുഴ ഭാഗത്ത് നിന്ന് വരുന്ന ചെറിയ വാഹനങ്ങൾ ജിഡിഎം ജങ്‌ഷനിൽ നിന്ന് തിരിഞ്ഞ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി ജങ്‌ഷനിൽ എത്തി കെ പി റോഡിൽ പ്രവേശിക്കണം. ഗതാഗത നിയന്ത്രണം  അഞ്ച് മുതൽ പ്രാബല്യത്തിൽ വരും. Read on deshabhimani.com

Related News