ദേശീയപാതയിൽ എലിവേറ്റഡ് ഹൈവേ 
നിർമിക്കണമെന്ന് ജനകീയ സമര സമിതി

ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ അഡ്വ യു പ്രതിഭ എംഎൽഎ അടക്കുള്ള ജനപ്രതിനിധികൾ നടത്തിയ 
സത്യഗ്രഹ സമരം


കായംകുളം ദേശീയപാതയിൽ ഷെഹിദാർ പള്ളി ജങ്‌ഷൻ മുതൽ ടെക്സ്മോ ജങ്‌ഷൻ വരെ പില്ലർ എലിവേറ്റഡ് ഹൈവേ നിർമിക്കണമെന്ന് ജനകീയ സമരസമിതി. ഈ ആവശ്യമുന്നയിച്ച്‌ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ അഡ്വ യു പ്രതിഭ എം എൽ എ അടക്കുള്ള ജനപ്രതിനിധികൾ  സത്യഗ്രഹ സമരം നടത്തി. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പട്ടണത്തെ വെട്ടിമുറിക്കുകയാണ്. ഏറെ ഉയരത്തിൽ കെട്ടിപ്പൊക്കുന്ന റോഡ് വിവിധ സ്ഥലങ്ങളിലൂടെ കടന്നുവരുന്ന റോഡുകളെ എല്ലാം തടസ്സപ്പെടുത്തുന്ന തരത്തിലുള്ളതാണ്. ഇത് പട്ടണത്തിന്റെ വികസനത്തെയല്ല കായംകുളത്തെ ഒന്നാകെ ഇല്ലാതാക്കുന്നതാണ്. അതിനാൽ കായംകുളത്ത് പില്ലർ എലിവേറ്റഡ് പാത നിർമിക്കണം.  ഈ നിർദ്ദേശം നടപ്പിലാക്കാൻ എല്ലാ രാഷ്ട്രീയ, പൊതു സംഘടനകളുടെയും ഇടപെടലുണ്ടാകുമെന്ന് യോഗത്തിൽ പങ്കെടുത്ത വിവിധ കക്ഷി നേതാക്കൾ അറിയിച്ചു. യോഗത്തിൽ സമിതി ചെയർമാൻ ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ സജീവൻ അധ്യക്ഷനായി. കൺവീനർ ദിനേശ് ചന്ദന സ്വാഗതം പറഞ്ഞു. അഡ്വ യു പ്രതിഭ എംഎൽഎ, നഗരസഭ ചെയർപേഴ്സൺ പി ശശികല, കണ്ടല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി , ജീല്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ശോഭ, പി അരവിന്ദാക്ഷൻ,അഡ്വ. ഇ സമീർ, പാലമറ്റത്ത് വിജയകുമാർ , എ ഇർഷാദ്, അഡ്വ. ത്രിവിക്രമൻ തമ്പി , കൃഷ്ണകുമാർ രാംദാസ് , ഷേക്ക് പി ഹാരീസ്, എ പി ഷാജഹാൻ, നവാസ് മുണ്ടകത്തിൽ, അരിതാ ബാബു, ചന്ദ്രമോഹനൻ , കെ പുഷ്പദാസ് , സുരേഷ് രാമനാമഠം, . മഠത്തിൽ ബിജു , എ താഹ മുസ്ലിയാർ,ബി അബിൻ ഷാ, അഡ്വ: ഒ ഹാരീസ്, ശിവപ്രസാദ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News