ചെങ്കൊടികെട്ടി പ്രതിഷേധിച്ചു

ഹരിപ്പാട് മുനിസിപ്പാലിറ്റി പതിനാലാം വാർഡിൽ നീരോഴുക്കു തടസ്സപ്പെടുത്തി നികത്തിയ വയലിൽ സിപിഐഎം 
പ്രവർത്തകർ കൊടികുത്തിയപ്പോൾ


 ഹരിപ്പാട്  നഗരസഭ പതിനാലാം വാർഡിൽ നീരൊഴുക്കു തടസ്സപ്പെടുത്തി നികത്തിയ വയലിൽ സിപിഐ എം, കെഎസ്‌കെടിയു പ്രവർത്തകർ ചെങ്കൊടികെട്ടി പ്രതിഷേധിച്ചു. ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി എം തങ്കച്ചൻ പ്രതിഷേധയോഗം ഉദ്ഘാടനംചെയ്‌തു.   കൗൺസിലർ സുജ മഞ്ജു, ആർ അനിൽകുമാർ,രാജീവ് ശർമ്മ, ഗീത, വിശ്വകുമാർ, സോമൻ, ജ്യോതി അജീഷ് എന്നിവർ സംസാരിച്ചു.  തുണ്ടിൽ കിഴക്കതിൽ ബാബു(ഗീവർഗീസ്) ആണ്‌  പ്രദേശത്തെ പുരയിടങ്ങളിൽനിന്ന് വെള്ളം ഒഴുകിപോകുന്ന ഓടയടക്കം മണ്ണിട്ടുമൂടിയത്. Read on deshabhimani.com

Related News