ജില്ലയുടെ സമഗ്രവികസനത്തിന് ഉതകുന്ന ബജറ്റ്: ആർ നാസർ



ആലപ്പുഴ ജില്ലയുടെ സമഗ്രവികസനത്തിന് ഉതകുന്നതാണ് സംസ്ഥാന ബജറ്റെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. കയർ, മത്സ്യം തുടങ്ങിയ പരമ്പരാഗത മേഖലകൾക്ക് ഉണർവ്‌ പകരുന്ന നിർദേശങ്ങൾ ബജറ്റിലുണ്ട്. കുട്ടനാട് പാക്കേജിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും പാടശേഖരങ്ങളുടെ പുറംബണ്ട് നിർമിക്കുന്നതിനുമെല്ലാം പണം അനുവദിച്ചത് ആ മേഖലയെ കൈപിടിച്ചുയർത്തും.  മത്സ്യമേഖലയ്‌ക്ക്‌ 321 കോടി രൂപ മാറ്റിവച്ചിരിക്കുന്നത് മത്സ്യത്തൊഴിലാളികൾ ഏറെയുള്ള ജില്ലയ്‌ക്ക്‌ ആശ്വാസമാണ്. മത്സ്യബന്ധന ബോട്ടുകൾ നവീകരിക്കാൻ 10 കോടി മാറ്റിവച്ചിട്ടുണ്ട്. കോവളം, കുമരകം എന്നിവയ്‌ക്കൊപ്പം കുട്ടനാടിന്റെയും ടൂറിസം വികസനം ബജറ്റ് ലക്ഷ്യമാക്കുന്നത് അഹ്ലാദകരമാണ്. നവകേരള നിർമിതിക്ക് ഉതകുന്ന ബജറ്റിനെ സ്വാഗതംചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News