കായംകുളത്തിന്റെ 
വികസനക്കുതിപ്പിന്‌ ഒട്ടനവധി പദ്ധതി



കായംകുളം  മണ്ഡലത്തിന്റെ വികസനക്കുതിപ്പിന്‌ ഒട്ടനവധി പദ്ധതികളുമായി സംസ്ഥാന ബജറ്റ്‌. കായംകുളം കെഎസ്ആർടിസി ബസ് സ്‌റ്റേഷന് പുതിയ ബസ് ടെർമിനൽ, ഷോപ്പിങ്‌ കോംപ്ലക്‌സ്‌, ഗ്യാരേജ് എന്നിവയ്‌ക്കായി 10 കോടി രൂപ അനുവദിച്ചു. കായംകുളം നഗരസഭയിൽ സമഗ്ര കുടിവെള്ളപദ്ധതിക്ക്‌ 30 കോടി, രാമപുരം ഗവ. ഹൈസ്‌കൂൾ കെട്ടിടം രണ്ടുകോടി, തേവലപ്പുറം ഗവ. എൽപി സ്‌കൂൾ കെട്ടിടം രണ്ടുകോടി, ദേവികുളങ്ങര ടിഎംചിറ പാലം 15 കോടി, കായംകുളം ഗവ. യുപി സ്‌കൂളിന് പുതിയ കെട്ടിടം മൂന്നുകോടി, പത്തിയൂർ പഞ്ചായത്ത് കുറവന്റെ കടവ് പാലം എട്ടുകോടി, കൃഷ്‌ണപുരം പഞ്ചായത്തിൽ മനോവികാസ് കേന്ദ്രത്തിന് കെട്ടിടവും ഹോസ്‌റ്റലും രണ്ടുകോടി, ജില്ലാ ഓട്ടിസം സെന്റർ കായംകുളം കെട്ടിടവും അനുബന്ധ സൗകര്യവും രണ്ടുകോടി, കാരാവള്ളികുളം വാട്ടർ സ്‌റ്റേഡിയം മൂന്നുകോടി, കൃഷ്‌ണപുരം തയ്യിൽ തെക്ക് ഗവ. എൽപി സ്‌കൂൾ പുതിയ കെട്ടിടം രണ്ടുകോടി, കായംകുളം മണ്ഡലത്തിലെ പഞ്ചായത്തുകളെയും നഗരസഭയെയും തമ്മിൽ ബന്ധിപ്പിക്കുന്ന വിവിധ കണക്‌ടിവിറ്റി റോഡുകൾക്ക് 10 കോടി, കൃഷ്‌ണപുരം ടെക്കനിക്കൽ ഹൈസ്‌കൂളിന് സ്‌റ്റേഡിയം അഞ്ചുകോടി, പത്തിയൂർ പഞ്ചായത്ത് ഗവ. ഹൈസ്‌കൂളിന് പുതിയ കെട്ടിടം മൂന്നുകോടി, മണ്ഡലത്തിലെ വിവിധ കനാലുകളും തോടുകളും ആഴം വർധിപ്പിച്ച് തീരസംരക്ഷണത്തിനായി 20 കോടി, കായംകുളം പൊലീസ് സ്‌റ്റേഷന് കെട്ടിടവും സ്‌റ്റാഫ് ക്വാർട്ടേഴ്സും 25 കോടി, ദേവികുളങ്ങര ജിഎസ്ആർവി എൽപിഎസിന് പുതിയ കെട്ടിടം രണ്ടുകോടി,  കായംകുളം സബ് ട്രഷറിക്ക്‌ പുതിയ കെട്ടിടം അഞ്ചുകോടി എന്നീ പ്രവൃത്തികളും ബജറ്റ് ടോക്കൺ പ്രൊവിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. Read on deshabhimani.com

Related News