വ്യവസായ സംരംഭങ്ങളിൽ പ്രവാസികൾക്ക് പ്രത്യേക പരിഗണന: പി രാജീവ്

തകഴിയിൽ പ്രവാസി സംരംഭക വില്ലേജ് മാൾ വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു


തകഴി  പ്രവാസികൾക്ക്  വ്യവസായ സംരംഭങ്ങളിൽ പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി പി രാജീവ്.  തകഴിയിൽ പുതുതായി നിർമിച്ച പ്രവാസി സംരംഭക വില്ലേജ് മാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  എട്ടുമാസം കൊണ്ട് 1150 പുതിയ കമ്പനികൾ സംസ്ഥാനത്ത്‌ ഉണ്ടായി. പുതിയതായി 96,000 സംരംഭകങ്ങൾ രജിസ്‌റ്റർ ചെയ്‌തു. അടുത്ത വർഷം സംരംഭകത്വ വർഷമായി ആചരിക്കും. കേരളത്തിൽ പുതിയ പതിനായിരം കമ്പനികൾ രജിസ്‌റ്റർ ചെയ്‌തു. 5400 കോടി രൂപയാണ് പുതിയ സംരംഭക ചെലവ്. 2.10 ലക്ഷം പേർക്ക്‌ തൊഴിൽ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.  തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് അജയകുമാർ, വൈസ് പ്രസിഡന്റ് അംബിക ഷിബു, ജില്ലാ വ്യവസായ വകുപ്പ് ജനറൽ മാനേജർ ശിവകുമാർ, ഫിലിപ്പ് ചെറിയാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മദൻലാൽ, എസ് ശ്രീജിത്ത്, വിവിധ രാഷ്‌ട്രീയ കക്ഷി പ്രതിനിധികളായ പി സി കുഞ്ഞുമോൻ, ബെൻസൺ ജോസഫ്, പി കെ വാസുദേവൻ, സുഭാഷ്, ഉണ്ണിമായ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News