രാജ്യാന്തരസംഘം ആലപ്പുഴ സന്ദർശിച്ചു

ആലപ്പുഴയിലെ ശുചിത്വ പദ്ധതികളെക്കുറിച്ച് കാൻ ആലപ്പി തയ്യാറാക്കിയ പഠന റിപ്പോർട്ട് പ്രകാശിപ്പിച്ചപ്പോൾ


ആലപ്പുഴ  ‘ടുവെഡ്സ് ബ്രൗൺ ഗോൾഡ്’ പ്രൊജക്‌ടിന്റെ ഭാഗമായി ശുചിത്വ പദ്ധതികൾ വിലയിരുത്താൻ രാജ്യാന്തരപഠനസംഘം എത്തി. ഇംഗ്ലണ്ട്, എത്യോപ്യ, ഘാന, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 22 അംഗ സംഘമാണ്‌ എത്തിയത്‌. ആലിശേരിയിലെ എയ്‌റോബിക് യൂണിറ്റ്, ഹരിതകർമ സേനയുടെ മെറ്റീറിയൽ കളക്ഷൻ ഫെസിലിറ്റി, കിലയും ഐഐടി മുംബൈയും സംയുക്തമായി ചാത്തനാട് നടപ്പാക്കിയ വികേന്ദ്രീകൃത ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റ് എന്നിവിടങ്ങൾ സംഘം സന്ദർശിച്ചു. വികേന്ദ്രീകൃത  ശുചിത്വപരിപാടികളിലും നഗര ശുചിത്വത്തിലും സംഘം  തൃപ്തി രേഖപ്പെടുത്തി. ഇതുമായി ബന്‌ധപ്പെട്ട്‌ നടത്തിയ ശിൽപ്പശാലയുടെ ഭാഗമായി പഠന സംഘം ആലപ്പുഴ നഗരത്തിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിവിധ മേഖലകളിലെ പ്രമുഖരുമായി ആശയവിനിമയം നടത്തി. ഐഡിഎസ് പ്രൊഫസർ ലൈല മേത്തയാണ്  പഠന സംഘത്തിന് നേതൃത്വം നൽകുന്നത്.  നിർമല ഭവനം നിർമല നഗരം 2.0 അഴകോടെ ആലപ്പുഴ ക്യാമ്പയിൻ, ഹരിതകർമ സേന, എയറോബിക് യൂണിറ്റുകൾ, ശുചിത്വ സർവെ എന്നിവയുടെ പ്രവർത്തനങ്ങളെ വിലയിരുത്തി കാൻ ആലപ്പി തയ്യാറാക്കിയ പഠന റിപ്പോർട്ടും പ്രകാശിപ്പിച്ചു.  നഗരസഭാ ചെയർപേഴ്സൺ സൗമ്യ രാജ് മുഖ്യാതിഥിയായി. വൈസ് ചെയർമാൻ പിഎസ്എം ഹുസൈൻ, പാർലമെന്ററി പാർടി ലീഡർ എം ആർ പ്രേം, സ്ഥിരം സമിതി അധ്യക്ഷൻ എ ഷാനവാസ്, ഹരിത കേരളം മിഷൻ കോ ഓർഡിനേറ്റർ രാജേഷ്, അമൃത് കോഓർഡിനേറ്റർ ജയശ്രീ, പ്രൊഫ. എൻ സി നാരായണൻ (ഐഐടി ബോംബെ), കാൻ ആലപ്പി കോ ഓർഡിനേറ്റർ രോഹിത് ജോസഫ്, നഗരസഭാ ക്ലർക്ക് ഗിരീഷ്, ജെഎച്ച്ഐ ടെൻഷി സെബാസ്‌റ്റ്യൻ, ഹരിത കർമ സേന കോ ഓർഡിനേറ്റർ രാജേഷ്, പൊല്യൂഷ്യൻ കൺട്രോൾ ബോർഡ്‌ പ്രതിനിധി അനിഗർ, ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ അഖിൽ, കാൻ ആലപ്പി പ്രവർത്തകർ തുടങ്ങിയർ പങ്കെടുത്തു. Read on deshabhimani.com

Related News