മാന്നാര്‍ ഏരിയ സമ്മേളനം തുടങ്ങി

സിപിഐ എം മാന്നാർ ഏരിയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു


കെ കെ രാമചന്ദ്രൻ നായർ നഗർ (ആര്യാട്ട് ഹാൾ, മാന്നാർ) സിപിഐ എം മാന്നാർ ഏരിയ സമ്മേളനത്തിന് ആവേശത്തുടക്കം. മുതിർന്ന അംഗം കെ എസ് ഗോപി പതാക ഉയർത്തി. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‍തു. സി ജയചന്ദ്രൻ രക്തസാക്ഷിപ്രമേയവും ജി രാമകൃഷ്‍ണൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു.  കെ നാരായണപിള്ള താൽക്കാലിക അധ്യക്ഷനായി. സംഘാടകസമിതി കൺവീനർ പി എൻ ശെൽവരാജൻ സ്വാഗതം പറഞ്ഞു.    സമ്മേളന നടത്തിപ്പിന് വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു. പ്രസീഡിയം: കെ നാരായണപിള്ള (കൺവീനർ), എൻ സുധാമണി, ബി കെ പ്രസാദ്, പി രാജേഷ്. മിനിട്‌സ്: ആർ സുരേന്ദ്രൻ (കൺവീനർ), ബെറ്റ്സി ജിനു, സഞ്‌ജുഖാൻ, ഡി ഫിലേന്ദ്രൻ, അഡ്വ. സന്തോഷ്‌കുമാർ. പ്രമേയം: ടി സുകുമാരി (കൺവീനർ), വത്സല മോഹൻ, അഡ്വ. സുരേഷ് മത്തായി, ആർ സഞ്‌ജീവൻ, കെ എം അശോകൻ. ക്രഡൻഷ്യൽ: ആർ അനീഷ് (കൺവീനർ), കെ പി പ്രദീപ്, ടി എ ബെന്നിക്കുട്ടി, പ്രശാന്ത്കുമാർ. ഏരിയ സെക്രട്ടറി പി ഡി ശശിധരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 100 പ്രതിനിധികളുണ്ട്‌.    സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മന്ത്രി സജി ചെറിയാൻ, സി എസ് സുജാത, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ മഹേന്ദ്രൻ, എം സത്യപാലൻ, ജി ഹരിശങ്കർ, കെ എച്ച് ബാബുജാൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി വിശ്വംഭരപ്പണിക്കർ, പുഷ്‌പലത മധു എന്നിവർ പങ്കെടുത്തു. പ്രതിനിധി സമ്മേളനം വെള്ളിയും തുടരും. ഏരിയ കമ്മിറ്റി, ജില്ലാ സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുത്ത് വൈകിട്ട് സമ്മേളനം സമാപിക്കും. കർഷകസമര വിജയം പ്രതീക്ഷ : ആർ നാസർ കെ കെ രാമചന്ദ്രൻ നായർ നഗർ (ആര്യാട്ട് ഹാൾ, മാന്നാർ) മുതലാളിത്ത വ്യവസ്ഥയ്‍ക്ക് മനുഷ്യരാശിയുടെ അടിസ്ഥാനപ്രശ്‍നങ്ങൾ പരിഹരിക്കാനാകില്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ. കമ്യൂണിസ്‌റ്റുകാർ ഒരു സംസ്ഥാനത്തെങ്കിലും അധികാരത്തിലെത്തിയാൽ ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കുമെന്നതിന് ഉദാഹരണമാണ് കേരളം.  ഇന്ത്യൻ പാർലമെന്റിന്റെ ജനാധിപത്യസ്വഭാവത്തെയും ഭരണഘടനയെയും കേന്ദ്രസർക്കാർ വെല്ലുവിളിക്കുകയാണ്. തൊഴിൽനിയമ ഭേദ​ഗതി, നോട്ട് നിരോധനം എന്നിവയിലൂടെ ലക്ഷങ്ങളുടെ ജീവിതം താറുമാറാക്കി. മനുഷ്യന്റെ വികസന മുന്നേറ്റ സൂചികകൾ താഴേക്ക് പോയി.  കർഷകസമര വിജയം പ്രത്യാശയും പ്രതീക്ഷയുമാണ്.  രാജ്യത്ത് ഹിന്ദുത്വ അജണ്ട നടപ്പാക്കാനാണ് മോദി ശ്രമിക്കുന്നത്. ​ഹിന്ദുരാഷ്‍ട്രമാക്കിയാൽ ഇപ്പോൾ അഫ്‍​ഗാനിസ്ഥാനിൽ നടക്കുന്നതിലുമധികമാകും ഇവിടെ. കേന്ദ്രന യങ്ങൾക്കെതിരെ ബദൽ തേടി രാജ്യം നോക്കുന്നത് കേരളത്തിലേക്കാണ്. എൽഡിഎഫിന് ഭരണത്തുടർച്ചയുണ്ടായത് രാജ്യത്ത് പോരാടുന്ന ജനങ്ങൾക്ക് ആത്മവിശ്വാസം നൽകി. ബിജെപിയും കോൺഗ്രസും സംസ്ഥാനത്തെ വികസനം തടസപ്പെടുത്തുകയാണ്. ദേശീയാടിസ്ഥാനത്തിൽ തന്നെ കോൺ​ഗ്രസ് തകർന്നു. ബിജെപി നയങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ അവർക്കാകുന്നില്ല –- നാസർ പറഞ്ഞു. വികസന സെമിനാർ മാന്നാർ ‘മാന്നാറിന്റെ സമഗ്രവികസനം ഇന്ന് നാളെ' സെമിനാർ വൈകിട്ട്  മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. വത്സല മോഹൻ അധ്യക്ഷയായി. അഡ്വ. പി വിശ്വംഭരപ്പണിക്കർ വിഷയം അവതരിപ്പിച്ചു. ആർ സഞ്ജീവൻ, ഏരിയ സെക്രട്ടറി പ്രൊഫ. പി ഡി ശശിധരൻ, ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ്‌ പുഷ്‌പലത മധു, പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ എം ജി ശ്രീകുമാർ, മാന്നാർ പഞ്ചായത്ത് പ്രസിഡന്റ്‌ ടി വി രത്നകുമാരി,  തോമസ് ചാക്കോ, ജി ഹരികുമാർ, ജേക്കബ് തോമസ് അരികുപുറം, ആർ വെങ്കിടാചലം, ഡോ. പ്രിയാദേവത്ത്, സതീഷ് ശാന്തിനിവാസ്, എസ് സിന്ധു എന്നിവർ സംസാരിച്ചു. മുതിർന്ന നേതാക്കളായ കെ എസ് ഗോപി, പി തങ്കച്ചൻ, പി എ എ ലത്തീഫ്, വി കെ ത്യാഗരാജൻ, ടി വി പ്രഭാകരൻ, പീതാംബരപണിക്കർ, കെ ജനാർദനൻ, പെണ്ണമ്മ കുറുയന്നേത്ത്, പി രാജൻ, തങ്കമ്മ മീനത്തേതിൽ, കെ ആർ തങ്കമ്മ, എൻ രാജൻ, എൻ കെ നാരായണപിള്ള, പി പി രാഘവൻ, എ കെ ഗോപാലൻ, ടി ഡി ഗോപാലകൃഷ്‌ണൻ, ടി ടി കുട്ടൻ എന്നിവരെ ജില്ലാ സെക്രട്ടറി ആർ നാസർ പൊന്നാടയണിയിച്ച് ആദരിച്ചു. Read on deshabhimani.com

Related News