വിശാലമാണ്‌ വേദയുടെ 
വിജ്ഞാനലോകം

വേദ സർട്ടിഫിക്കറ്റുകളുമായി


കായംകുളം അതിവിശാലമാണ്‌ മൂന്ന് വയസുകാരി വേദ വൈശാഖിന്റെ അറിവ്‌. 50 പൊതുവിജ്ഞാന ചോദ്യങ്ങൾ, 10 ദേശീയ ചിഹ്നം, ഇന്ത്യൻ സംസ്ഥാനവും തലസ്ഥാനവും, കേന്ദ്രഭരണ പ്രദേശങ്ങൾ, കേരളത്തിലെ ജില്ലകൾ, മനുഷ്യ ശരീരഭാഗങ്ങൾ, 24 ദേശീയോത്സവം, 15 കാർ ബ്രാൻഡുകൾ, രാമായണത്തിലെ 30  ചോദ്യങ്ങൾക്ക് ഉത്തരം, മൃഗങ്ങൾ, പക്ഷികൾ, പ്രാണികൾ, ഉരഗങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ ഉത്തരം നിമിഷനേരം കൊണ്ട് വേദ പറയും. പ്രമുഖ വ്യക്തികളുടെ ഫോട്ടോയും പേരും കുരുന്നുമനസിൽ ഭദ്രം. മലയാളം പേരുകൾ ഇംഗ്ലീഷിലേക്ക്‌ വിവർത്തനവും ചെയ്യും. ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോഡ്, ചാമ്പ്യൻസ് ബുക്ക്‌ ഓഫ് വേൾഡ് റെക്കോഡ് എന്നിവയിലും ഇടംപിടിച്ചു.   രാമപുരം ശ്രീലകം വീട്ടിൽ വൈശാഖ്–-ലക്ഷ്‌മി ദമ്പതികളുടെ മകളാണ്‌. ഒരു വയസുമുതൽ അമ്മ ലക്ഷ്‌മി ചിത്രകഥകൾ വേദയ്‌ക്ക്‌ പകർന്നുനൽകി. അതിവേഗം എല്ലാം മനപ്പാഠമാകുന്നത്‌ കണ്ടപ്പോൾ ചിത്രങ്ങളും ബുക്ക്‌ലെറ്റുകളും വാങ്ങി പരിശീലിപ്പിക്കുകയായിരുന്നു. വൈശാഖ് അബുദാബി ഷിപ്പിങ് കമ്പിനിയിലെ എൻജിനിയറാണ്.   Read on deshabhimani.com

Related News