ഭവനദാനത്തിന്‌ ഊന്നൽ



    ചേർത്തല ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്ത്‌ വെള്ളാപ്പള്ളി നടേശൻ കാൽനൂറ്റാണ്ട്‌ പിന്നിട്ടതിന്റെ ഭാഗായി സംഘടിപ്പിക്കുന്ന ഒരാണ്ടത്തെ ആഘോഷ പരിപാടികളിൽ മുൻഗണന ഭവനദാനത്തിന്‌. ഭൂമിയില്ലാത്തവർക്കും സാങ്കേതിക പ്രശ്‌നങ്ങൾ കാരണം സർക്കാർ പദ്ധതികളിൽ വീട്‌ ലഭിക്കാത്തവർക്കും ഭവനം നൽകുന്നതിനാണ്‌ പരിപാടി. ധന്യസാരഥ്യത്തിന്റെ രജതജൂബിലി എന്നപേരിലെ ആഘോഷ പരിപാടികളുടെ ഉദ്‌ഘാടനവേദിയിൽ ഭവന പദ്ധതിക്ക്‌ തുടക്കമാകും.  സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യും. എസ്‌എൻഡിപി യോഗത്തിന്റെ മധ്യതല ഘടകമായ 138 യൂണിയനുകൾ പദ്ധതി ഏറ്റെടുക്കും. ഉദ്‌ഘാടനത്തിന്‌ മുമ്പേ സംസ്ഥാനത്ത്‌ നൂറിലധികം വീടുകൾക്ക്‌  നടപടിയായി. ശ്രീനാരായണ സ്ഥാപനങ്ങളുടെ കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വീട്‌ നിർമിക്കും.  ജീവകാരുണ്യ പ്രവർത്തനവും ആഘോഷ പരിപാടികളുടെ മുഖ്യഘടകമാകും. വെള്ളാപ്പള്ളിയുടെ നിർദേശപ്രകാരമാണ്‌ ആഘോഷം ഇത്തരത്തിലാക്കുന്നത്‌. അഞ്ചിന്‌ വൈകിട്ട്‌ നാലിന്‌ ചേർത്തല എസ്‌എൻ കോളേജ്‌ അങ്കണത്തിൽ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ ഉദ്‌ഘാടനംചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനാകും. Read on deshabhimani.com

Related News